കേളോത്ത് മുട്ടില്‍ ഭാസ്‌കരന്റെ പേരില്‍ ബിജെപി പുല്ലൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് തുറന്നു; രാജ്യസഭ എം പി.സി. സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:നൂറ്റാണ്ടുകളായി ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സിപിഎം ഇന്ന് എവിടെയാണ്.
മുട്ടില്‍ ഭാസ്‌കരനെ ഒരു കൊടി കെട്ടിയതിന്റെ പേരില്‍ ഇല്ലാതാക്കിയ സി പി എമ്മിന് ഇവര്‍ ഭരിച്ച സംസ്ഥാനത്ത് ഇന്ന് ഓഫീസ് തുറന്ന് കൊടുത്ത് കൊടി കെട്ടാന്‍ അവസരം  നല്‍കിയിരിക്കുകയാണ് ബിജെപി. ഇതാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്ന് രാജ്യസഭ എം പി.സി. സദാനന്ദന്‍ മാസ്റ്റര്‍.സി പി എം അക്രമത്തില്‍ കൊല്ലപ്പട്ട
കേളോത്തെ സ്വര്‍ഗ്ഗീയ മുട്ടില്‍ ഭാസ്‌കരന്‍ പേരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭാരതീയ ജനതാ പാര്‍ട്ടി പുല്ലൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുവായിരുന്നു അദ്ദേഹം. ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ ഫോട്ടോ അനാച്ഛാദനവും ഓഫീസ് മുറ്റത്ത് വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.ബിജെപി പുല്ലൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ. സന്തോഷ് കുമാര്‍ അധ്യക്ഷനായി. ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ കെ.ഭാസ്‌കരന്‍, പി രാഘവന്‍ നായര്‍ ആലിങ്കാല്‍, പി. പി. കരുണാകരന്‍ നായര്‍ മധുരംപാടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ബി.ജെ.പി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന അംഗം എ.വേലായുധന്‍, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സമ്പര്‍ക്ക് പ്രമുഖ് പി. ബാബു, ബി.എം.എസ്. സംസ്ഥാന സമിതി അംഗം ടി.കൃഷ്ണന്‍, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി. രമേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, ബി.ജെ.പി. ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍,ജനറല്‍ സെക്രട്ടറിമാരായ എം.മുരളീധരന്‍, പ്രദീപ് കൂട്ടക്കനി, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി
സംഗീത വിജയന്‍ എന്നിവര്‍ സംസാരിച്ചു. നവ്യ നാരായണന്‍ വന്ദേമാതരം ആലപിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ സ്വാഗതവും ബിജെപി പുല്ലൂര്‍ ഏരിയ സെക്രട്ടറി പ്രദീപ് പുല്ലൂര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!