കൊട്ടിയൂര്‍ വൈശാഖോത്സവം നെയ്യാട്ടത്തോടെ ആരംഭിച്ചു. ജൂണ്‍ 24ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും
കൊട്ടിയൂര്‍ തീര്‍ത്ഥാടനം എപ്പോഴും കനത്ത മഴയോട് ബന്ധപ്പെട്ടിരിക്കുന്നു. വനമധ്യത്തിലുള്ള ഈ പുണ്യഭൂമിയിലേക്ക് കോരിച്ചൊരിയുന്ന മഴയത്ത്, ചെളി നിറഞ്ഞ കാട്ടുപാത കളിലൂടെ വേണം ഭക്തര്‍ക്ക് സഞ്ചരിക്കാന്‍. ബാവലിപ്പുഴയിലെ കുത്തൊഴുക്കും വന്യമായ കാലാവസ്ഥയും മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ഈ പരിസ്ഥിതി അതീവ പരിസ്ഥിതിപ്രാധാന്യ മുള്ള പശ്ചിമഘട്ട മേഖലയിലാണ്. എങ്കിലും ഈ പ്രതികൂല ഘടകങ്ങളെയെല്ലാം ഭക്തിയുടെ കരുത്തുകൊണ്ട് ഭക്തര്‍ മറികടക്കുന്നു.
പ്രകൃതിയും മനുഷ്യനും ഈശ്വരനും ഒന്നായി മാറുന്ന, വടക്കന്‍ മലബാറിലെ ഏറ്റവും സവിശേ ഷമായ ഒരു തീര്‍ത്ഥാടന കേന്ദ്രമുണ്ട് കൊട്ടിയൂര്‍.
ഐതിഹ്യവു പ്രാധാന്യവും
ദക്ഷയാഗം നടന്ന ഭൂമിയെന്നാണ് കൊട്ടിയൂര്‍ അറിയപ്പെടുന്നത്. സതീദേവിയുടെ ആത്മാഹൂതിക്ക് പിന്നാലെ ക്രുദ്ധനായ ശിവന് ദക്ഷനെ നിഗ്രഹിച്ച യജ്ഞഭൂമി. പിന്നീട് ഇവിടെ സ്വയംഭൂവായി ഉയര്‍ന്നുവന്ന ശിവലിംഗത്തിലാണ് ആരാധന നടക്കുന്നത്. വര്‍ഷത്തില്‍ 28 ദിവസം മാത്രമാണ് ഇവിടെ ഉത്സവമുള്ളത്. മറ്റുള്ള ദിവസങ്ങളില്‍ ഇവിടം നിബിഡമായ വനമാണ്.
ഇക്കരക്കൊട്ടിയൂരും അക്കരക്കൊട്ടിയൂരും
ബാവലിപ്പുഴയുടെ ഇരുതീരങ്ങളിലുമായാണ് കൊട്ടിയൂര്‍ സ്ഥിതി ചെയ്യുന്നത്. പുഴയ്ക്ക് ഇക്ക രെയുള്ള ക്ഷേത്രത്തില്‍ വര്‍ഷം മുഴുവന്‍ നിത്യപൂജയുണ്ട്. എന്നാല്‍ ഉത്സവകാലത്ത് ആരാധനകള്‍ മുഴുവന്‍ അക്കരക്കൊട്ടിയൂരിലാണ്. ഇവിടെ ശ്രീകോവിലോ മതില്‍ക്കെട്ടുകളോ ഇല്ല. മണിത്തറ എന്നറിയപ്പെടുന്ന കല്ലുകള്‍ കൂട്ടിവെച്ച തറയിലാണ് സ്വയംഭൂലിംഗം ഉള്ളത്. ഇതിനു ചുറ്റുമായി തിരുവഞ്ചിറ എന്ന ചെറിയ ജലാശയം സ്ഥിതി ചെയ്യുന്നു. ഈ വെള്ളത്തില്‍ നിന്നുകൊണ്ടാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്.
കൊട്ടിയൂര്ത്താടനം: പ്രകരീക്ഷണങ്ങള്
ഇടവപ്പാതിയുടെ തുടക്കത്തിലാണ് കൊട്ടിയൂര്‍
സ്ത്രീകള്‍ക്കുള്ള പ്രവേശന സമയം
കൊട്ടിയൂര്‍ ഉത്സവത്തിന്റെ മറ്റൊരു പ്രധാന സവി ശേഷത സ്ത്രീകള്‍ക്കുള്ള പ്രവേശന വിലക്കാണ്. എന്നാല്‍ 28 ദിവസം നീളുന്ന ഉത്സവത്തില്‍ സ്ത്രീ കള്‍ക്ക് ദര്‍ശനം നടത്താന്‍ പ്രത്യേക സമയമുണ്ട്. മെയ് 30ാം തീയതി അര്‍ദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ശേഷമേ സ്ത്രീകള്‍ക്ക് അക്കരക്കൊ ട്ടിയൂരിലേക്ക് പ്രവേശനമുള്ളൂ. തുടര്‍ന്ന് ജൂണ്‍ 20ാം തീയതി മകം നാള് ഉച്ചശീവേലി വരെ സ്ത്രീകള്‍ക്ക് ഇവിടെ വന്ന് തൊഴാന്‍ സാധി ക്കും. മകം നാള് ഉച്ചശീവേലിക്ക് ശേഷം സ് ത്രീകള്‍ക്ക് വീണ്ടും പ്രവേശനം ഉണ്ടാകില്ല.
ഇപ്പോഴത്തെ സൗകര്യങ്ങള്‍
പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് കൊട്ടിയൂരില്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരു ക്കിയിട്ടുണ്ട്. പുഴ മുറിച്ചുകടക്കാന്‍ താല്കാലിക പാലങ്ങള്‍, വിപുലമായ പാര്‍ക്കിംഗ് സൗകര്യം, കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസുകള്‍, കുടിവെള്ളം, അന്നദാനം, സുരക്ഷയ്ക്കായി പോലീസ്മെഡിക്കല് വിന്യാസം എന്നിവയെല്ലാം ഇന്ന് ലഭ്യമാണ്. വര്‍ഷംതോറും ഇവിടെ ഭക്തജ നത്തിരക്ക് വര്ദ്ധിച്ചുവരികയാണ ഭക്തിയുടെ യും പ്രകൃതി ആരാധനയുടെയും വേറിട്ടൊരു അനുഭവം സമ്മാനിക്കുന്ന കൊട്ടിയൂര്‍ വൈശാ ഖോത്സവം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിന്റെ വിളംബരമാണ്.
