റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കാഞ്ഞങ്ങാട്ടുക്കാര്‍ താല്‍പര്യമുള്ളവര്‍: എ.ഡി.ആര്‍.എം എസ് ജയകൃഷ്ണന്‍; സര്‍വീസില്‍ നിന്നും വിരമിക്കുന്ന പാലക്കാട് ഡിവിഷണല്‍ അസി.മാനേജര്‍ എസ് ജയകൃഷ്ണന് കാഞ്ഞങ്ങാട് ഡവലപ്‌മെന്റ് ഫോറത്തിന്റെ ഉപഹാരം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ നല്‍കി

കാഞ്ഞങ്ങാട്: റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കാഞ്ഞങ്ങാട്ടുക്കാര്‍ താല്‍പര്യമുള്ളവരാ ണെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ അസിസ്റ്റന്റ് മാനേജര്‍ എസ് ജയകൃഷ്ണന്‍. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പാലക്കാട് അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന് കാഞ്ഞങ്ങാട് ഡെവലപ് മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷനില്‍ വെച്ച് നല്‍കിയ യാത്രയപ്പിന് മറുപടി നല്‍കുകായിയുരന്നു അദ്ദേഹം. ഉത്ത രേന്ത്യയിലെത് പോ ലെയല്ല കേരളവും ഉത്തരമലബാറുകാരും അവനവന്റെ നാടിന്റെ വികസന കാര്യത്തില്‍ അവര്‍ക്ക് വലിയ താല്‍പര്യമാണ്. അതാണ് കാഞ്ഞങ്ങാട്ടും കണ്ടത്. നിലവില്‍ പാലക്കാട് ഡിവിഷണില്‍ പല തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അത് നടപിലാക്കുന്നതില്‍ മുമ്പില്‍ നിന്നിട്ടുണ്ട്. റെയില്‍ വേ വികസനത്തിന്റെ കാര്യത്തില്‍ കഴിയുന്നത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. റെയില്‍ വേ വികസന കാര്യത്തില്‍ പ്രാ ദേശികമായ തരം തിരിവ് കാണിക്കാറില്ല, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണക്കാറുണ്ടന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.പി മോഹനന്‍ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം.പി ജാഫര്‍, മഹമൂദ് മുറിയനാവി, റെയില്‍വേ പാസ ഞ്ചേഴ്‌സ് അസോസി യേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലം, റെയില്‍വേ ഡിവിഷണല്‍ കണ്‍സള്‍ട്ടറ്റീവ് കമ്മിറ്റി അംഗം പി.എം നാസര്‍, നഗരസഭ കൗണ്‍സിലര്‍ സ ന്തോഷ് കുശാല്‍ നഗര്‍, മാതൃഭൂമി സീനിയര്‍ റിപോര്‍ട്ടര്‍ ഇ.വി ജയകൃഷ്ണന്‍, പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന്‍, സത്താര്‍ ആവിക്കര എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!