പിണറായിയുടെയും റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്,വീണയെ ചോദ്യം ചെയ്യുന്നു; സിപിഎം പ്രതിഷേധം

തിരുവനനന്തപുരം/കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയുംവീടുകളില്‍വീടുകളില്‍എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.

എക്‌സാലോജിക് സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലടക്കംഇഡി സംഘം റെയ്ഡ് നടത്തി വരികയാണ്.

പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലുംഇഡി പരിശോധന നടത്തുന്നുണ്ട്.പിണറായി വിജയനും മകള്‍ വീണാ വിജയനുള്‍പ്പ
ടെയുള്ളവരും തിരുവനന്തപുരത്തെ വീട്ടിലാണ് ഉള്ളത്. രാവിലെ ആറ് മണിക്ക്കണ്ണൂരിലെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയര്‍ടേക്കറെ വിളിച്ച് വരുത്തി തുറപ്പിക്കുകയായിരുന്നു. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ഇങ്ങോട്ടേക്കെത്തി. വീടിന് മുന്നില്‍ പ്രതിഷേധം
നടക്കുന്നുണ്ട്. കോഴിക്കോടും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് സിപിഎം അടിയന്തരസെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്.രാവിലെ ആറരയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. മുഹമ്മദ് റിയാസ് കോഴിക്കോട്ടെ വീട്ടില്‍ ഉണ്ടായിരുന്നില്ല.

എക്‌സാലോജിക്‌സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പി.എം.എല്‍.എ.) കേസില്‍ ഇ.ഡി.യുടെ അന്വേഷണവും സമന്‍സുമെല്ലാം
സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ആലുവയിലെ
സിഎംആര്‍എല്‍ ഓഫീസ്, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചും റെയ്ഡുണ്ട്.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച സിഎംആര്‍
എല്ലിനെതിരായ ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആര്‍എല്‍ വന്‍തുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം.

error: Content is protected !!