നീലേശ്വരം: ശാക്തേയ സമ്പ്രദായ കാവുകളില്‍ പ്രസിദ്ധമായ ശ്രീ മന്നന്‍പുറത്ത് കാവിലെ കലശ മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളിലും തിങ്കളാഴ്ച്ച മയ്യില്‍ വാഴുന്നോറുടെ നേതൃത്വത്തില്‍ ശുദ്ധികലശവും നടക്കും. വെള്ളിയാഴ്ച്ച രാവിലെ 7.16 മുതല്‍ 8. 30 വരെയുള്ള മുഹൂര്‍ത്തത്തില്‍ വടക്കെ കളരിയിലെ കീങ്കര തറവാട്ടില്‍ വെച്ച് ഓലകൊത്തും. വടക്ക്, തെക്ക് കളരികളില്‍ അന്നേ ദിവസം പൂതാക്കല് ചടങ്ങ് നടക്കും. കിനാവൂര് കുലോത്ത് വെച്ച് കെ സി മാനവര്മ്മയുടെ സാന്നിധ്യത്തില്‍ അണ്ടോള്‍ മോഹനന് ജോല്സ്യര്, മുരളി കയ്യൂര്‍ എന്നിവര്‍ കലശ മുഹൂര്‍ത്തം കുറിച്ചു. എറുവാട്ട് വിജയന് നായര്‍, മൈലിട്ട ചന്ദ്രന് നായര്‍, എറുവാട്ട് വേണുഗോപാലന്‍ നായര്‍ ,രത്നാകരന് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.ശനിയാഴ്ച അകത്തെ കലശവും ഞായറാഴ്ച്ച പ്രസിദ്ധമായ പുറത്തെ കലശവും നടക്കും.
[12:02 pm, 26/05/2026] babu miracle*: .സമരം പെട്രോള്‍ വില വര്‍ദ്ധനവ്: യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം
