മാവുങ്കാല്‍: ഓവുചാല്നിര്മ്മ ണവുമായിബന്ധപ്പെട്ട ജോലി കള്‍ക്കായി അടച്ചിട്ട റോഡ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തുവെങ്കിലും മാവുങ്കാലിലെ ഗതാഗതക്കുരു ക്ക് പരിഹാരമായില്ല കഴിഞ്ഞ മാസം 24 മുതല്‍ 5 ദിവസത്തേ ക്ക് എന്ന് പറഞ്ഞ് അടച്ചിട്ടത് റോഡ് കഴിഞ്ഞ ദിവസം തു റന്ന് കൊടുത്തത്. റോഡ് അടച്ചിട്ടതിന്റെ പേരില്‍ ഇത്രയും ദിവസം വാഹനയാത്രക്കാര്‍ അനുഭവിച്ച ദുരിതം ചില്ലറ യൊന്നുമില്ല.
ഓവുചാല്‍ നിര്‍മ്മാണം ഭാഗി കമായിട്ട് മാത്രമേ പൂര്ത്തയായിട്ടുള്ളൂ. ഇന്നലെ മുതല്‍ ബ സുകള് ഉള്‍പ്പെടെയുള്ള വാ ഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും കാഞ്ഞ ങ്ങാട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ അടക്കമുള്ള വാ ഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെ കടന്ന് വരുന്നത് കാരണം ഗതാഗതക്കുരുക്ക് ഏറിവരുന്നത്. കാഞ്ഞങ്ങാട്, കാ സര്‍കോട് പോകുന്ന ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാ
യിട്ടില്ല. കാസര്‍കോട് ഭാഗത്തേക്കുള്ള ഓവുചാല്‍ നിര് മ്മാണം കഴിഞ്ഞ ഒരാഴ്ച്ച പണികള്‍ ഒന്നും നടക്കുന്നില്ല. ഈ ഭാഗത്തേക്ക് ബസുകള്‍ കൃത്യമായി പ്രവേശിപ്പിക്കാന്‍ സാധിക്കുന്നില്ല. തിരിഞ്ഞ് പോകേണ്ട സ്ഥലത്ത് വലിയ കുഴിയാണുള്ളത്.
ഇവിടെ എത്തുന്ന ബസുകള്‍ വീണ്ടും റിവേഴ്സ് ഗിയര്‍ എ ടുത്ത് വീണ്ടും വന്നതാണ് കടന്ന് പോകുന്നത്. ഇതു ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാകുന്നു.
മാവുങ്കാല്‍ ടൗണില്‍ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തത് കാരണം നാലുഭാഗത്തുനിന്നും വരു ന്ന ബസ്സുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇങ്ങനെ നിര്‍ത്തി യിടുന്നതും ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബിജെപി പ്രവര്ത്ത കര് ഇടപ്പെട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി റോ ഡ് നിര്‍മ്മിച്ച് നല്‍കിയെങ്കിലും മഴ വന്നതിനെ തുടര്‍ന്ന് ചെളിക്കുളമായി മാറി. ഇടക്കാലത്ത് ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടായിരുന്നുവെ ങ്കിലും ഇപ്പോള്‍ അതും ഇല്ലാത്തെ അവസ്ഥയാണുള്ളത്. ചില കെട്ടിട ഉടമകളുടെ കയ്യേറ്റം ഒഴിപ്പിച്ചാല്‍ തന്നെ സര്‍വീസ് റോഡ് ആവശ്യമായ വീതി കിട്ടുമെന്നാണ്ബി ജെപി അജാനൂര്‍ പഞ്ചായത്ത്
കമ്മിറ്റി നടത്തുന്ന അനിശ്ചി തകാല റിലേ ജനകീയ സത്യാ ഗ്രഹ സമര ഭാരവാഹികള്‍ പ റയുന്നത്. മാവുങ്കാല്‍ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയില്‍ അടിപാത അനുവദിക്കുക, ഹൈവേയ്ക്ക് വേണ്ടി ഏറ്റെടുത്ത മുഴുവന്‍ സ്ഥലവും റോഡിന് വേണ്ടി ഉപയോഗിയ്ക്കുക, പൊതു സ്ഥലം കയ്യേറ്റംഒഴിപ്പിക്കുക, മാവുങ്കാല്‍ ഭാഗ ത്ത് കാസര്‍കോട് ജംഗ്ഷന് മുതല്‍ പാണത്തൂര്‍ ജംഗ്ഷന് വരെ 9 മീറ്റര്‍ വീതിയില്‍ സര് വ്വീസ് റോഡ് നിര്‍മ്മിക്കുക എ ന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആ ഭിമുഖ്യത്തില്‍ ജനകീയറിലേ സത്യാഗ്രഹം 16 ദിവസം പിന്നിട്ടു.
