കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര: ഓര്‍ഡിനറിയില്‍ മാത്രമാകും

തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാഗാരന്റിപ്രകാ രം കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീ കള്‍ക്കുള്ള സൗജന്യയാത്ര ഓര്‍ ഡിനറി ബസുകളില്‍ മാത്രമാകും ലഭ്യമാകുക. വരു മാനപരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിക്കും. ഗതാഗത മന്ത്രി ചുമതലയേറ്റശേഷം ഇതുവരെയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച ചെയ്താവും അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ശമ്പളത്തിനും പെന്‍ഷനുമായി നൂറുകോടിയോളം രൂപ സര്‍ക്കാര്‍ മിക്ക മാസങ്ങളിലും കെഎസ്ആര്‍ടിസിക്ക്. നല്‍കുന്നുണ്ട്. പ്രതിദിനം 3 കോടിയുടെ ബാധ്യത വന്നാല്‍ പോലും സൗജന്യ യാത്രയ്ക്കായി 90 കോടി കൂടി അധികം നല്‍കേണ്ടി വരും. കെഎസ്ആര്‍ടിസിക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.

 

‘പകുതി യാത്രക്കാരും സ്ത്രീകള്‍, വരുമാനം പകുതിയാകും’

സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുന്നതിനു തൊട്ടുപിന്നാലെ പദ്ധതി നടപ്പാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പ്രായോഗികമായ ആലോചനകള്‍ക്കു വേണ്ടിയാണ് ഒരു മാസം സമയം നീട്ടിയിരിക്കുന്നത്. നിലവില്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയുടെ വരുമാനം 78 കോടി രൂപയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ആകെ യാത്രക്കാരില്‍ 40 50 ശതമാനത്തോളം സ്ത്രീകളാണ്. ഇതു പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തു മുഴുവനായി പദ്ധതി നടപ്പാക്കിയാല്‍ 3.5 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതു കൊണ്ടാണ് ഒന്നാം തീയതി ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയുന്നത്.

 

error: Content is protected !!