കാസര്‍കോട്: ക്രിക്കറ്റ് കളിക്കിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്നു. കുംബഡാജെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ മാര്‍പ്പിനടുക്ക,
കുഡ്‌ലു ബദ്രു സ്വദേശിയുമായ സുരേഷ് (42 )ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ മാര്‍പ്പിനടുക്ക സ്വദേശികളായ
കിരണ്‍ , അഖിലേഷ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ കുംബഡാജെ സഹകരണ ബാങ്കിന് സമീപത്ത് നില്‍ക്കുകയായിരുന്ന സുരേഷിനെ കിരണ്‍ പിച്ചാത്തി കത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഇതിന് അഭിലാഷ് കൂട്ടുനില്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ സുഭാഷ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
