വ്യത്യസ്ത അപകടത്തില്‍ പൂതങ്ങാനം, പറക്കളായി സ്വദേശികള്‍ മരിച്ചു; മരണങ്ങള്‍ ഒരു പ്രദേശത്തെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട്: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ അപകട മരണങ്ങള്‍ പൂതങ്ങാനം, പറക്കളായി പ്രദേശങ്ങളെ കണ്ണിരിലാഴ്ത്തി. ഇന്നലെ രാത്രി സംസ്ഥാന പാത ഇരിയയില്‍ വാഹന അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍
പൂതങ്ങാനം വട്ടക്കയത്ത് താമസിക്കുന്ന വി. രാഘവന്റെ ( 49) മരണവും കഴിഞ്ഞ തിങ്കളാഴ്ച റേഷന്‍ വാങ്ങി ബന്ധുവിന്റെ കൂടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ തെറിച്ച് വീണ് പരിക്കേറ്റ് ചികില്‍സക്കിടെ മരിച്ച പറക്കളായി വലിയടുക്കത്തെ എം.ശോഭ (48) യുടെയും മരണവുമാണ് ഒരു പ്രദേശത്തെ മുഴുവന്‍ കണ്ണുനീരിലാഴ്ത്തിയത്. തേപ്പ് തൊഴിലാളിയായ രാഘവന്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഇന്നലെ രാത്രി 8.15 മണിയോടെ ഇരിയ ബംഗ്ലാവിന് സമീപം വെച്ച് രാഘവന്‍
ഓടിച്ചിരുന്ന കെ എല്‍ 60 എം 5197 നമ്പര്‍ മോട്ടോര്‍ സൈക്കിളും തായന്നൂരിലേക്ക് പോകുകയായിരുന്ന
കെ എല്‍ 60 വി 3261 നമ്പര്‍ മായാജ്യോതി ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞ
ങ്ങാട് ജില്ലാ ആശുപത്രിയില്‍ അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. നേരത്തെ കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്‌സില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന രാഘവന്‍ പിന്നീട് കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക് മാറുകയായിരുന്നു.
നാരായണന്റെയും പരേതയായ ജാനകിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: രാധിക , രാഹുല്‍. മരുമകന്‍: രാകേഷ് (ബരിക്കുളം). സഹോദരങ്ങള്‍: രാജു (അമൃത ടിവി തിരുവനന്തപുരം), രാഗിണി (ബേത്തൂര്‍ പാറ), രജനി (രാജപുരം).

അപകടത്തെ തുടര്‍ന്ന് മംഗലാപുരത്തും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും ചികില്‍സയിലായിരുന്ന ശോഭ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കോട്ടപ്പാറ വിട്ടല്‍ ക്യാഷ്യു കമ്പിനിയിലെ തൊഴിലാളിയായിരുന്നു.
മക്കാകോടന്‍ വീട്ടില്‍ കണ്ണന്റെയും മൂളന്‍വീട്ടില്‍ നാരായണിയുടെ മകളാണ്. ഭര്‍ത്താവ് : പി.കുഞ്ഞമ്പു. മക്കള്‍: ശരത് (ഗള്‍ഫ്), ശരണ്യ. മരുമകന്‍ അനൂപ് (പരിയാരം), സഹോദരങ്ങള്‍, ശ്യാമള,ബാബു, ഉഷ.

 

error: Content is protected !!