വെള്ളരിക്കുണ്ട്: ഭീമനടി ആസ്ഥാനമായുള്ള വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമികസന ബാങ്ക് പതിനൊന്നാം കടക്കുമ്പോള്‍ വിവിധ കര്‍മ്മപദ്ധതികളും ജനപ്രിയ പ്രഖ്യാപനങ്ങളുമായി പുതിയ ഭരണസമിതി. ഈ സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ക്ക് ആവശ്യമായ 100 കോടി രൂപ വായ്പ വിതരണം നടത്തുവാനുള്ള പുതിയ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയതായി ഭരണസമിതി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു..കൂടാതെ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും ,സ്വാശ്രയ സംഘങ്ങള്‍ക്കും ,വ്യവസായ സംരംഭങ്ങള്‍ക്കും, ചെറുകിട സംരംഭങ്ങള്‍ക്കും ഇനിമുതല്‍ ബാങ്ക് ലോണ്‍ അനുവദിക്കും .നിലവില്‍ ബാങ്കില്‍ നിന്നും 10 .5 ശതമാനം നിരക്കില്‍ പത്തുവര്‍ഷ കാലാവധിയായും 7.60 ശതമാനം നിരക്കില്‍ അഞ്ചുവര്‍ഷ കാലാവധിയായും കാര്‍ഷിക ,കാര്‍ഷിക അനുബന്ധ വായ്പയും 10. 5 ശതമാനം നിരക്കില്‍ എട്ടുവര്‍ഷം, 15 വര്‍ഷം ഭവന നിര്‍മ്മാണ വായ്പയും നല്കി വരുന്നുണ്ട് .സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ , ബാങ്കീവനക്കാര് ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് ഈടിന് മേല്‍7.60 ശതമാനം പലിശ നിരക്കില്‍ വായ്പ നല്കുന്നു .ആധുനിക രീതിയിലുള്ള ഓണ്‍ലൈന്‍ സംവിധാനം വഴി വായ്പ തിരിച്ചടക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ നിക്ഷേപകര്‍ക്ക് 8 ശതമാനം വരെ പലിശ നല്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 8.5 ശതമാനവും നല്കുവാന് തീരുമാനിച്ചിട്ടുണ്ടെന്നും ഭരണ സമിതി പ്രസിഡന്റ് ഉമേശന് വേളൂര്‍, വൈസ് പ്രസിഡന്റ് അഗസ്റ്റിന് ജോസഫ്, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന സഹകരണ ബാങ്ക് പ്രതിനിധി ജോയി മാരൂര്‍, ഡയറക്ടര്‍മാരായ വി.കെ.രാജന് നായര്‍ ,നിഷാദ് പുതിയ കുന്നേല്‍, ,മധുസൂദന്‍ പിള്ള, എ.കാര്‍ത്ത്യായനി, എ .ആര് .ഷിമി, ബാങ്ക് സെക്രട്ടറി വിനോദ് കൃഷ്ണ, വി.രാജ് മോഹന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
