നീലേശ്വരം :മെയ് 4 ന് നിയമസഭാ ഇലക്ഷന്‍ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഹ്ലാദ
പ്രകടനങ്ങള്‍ക്കുള്ള പോലീസ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ മുരളീധരന്‍ പറഞ്ഞു.
ആഹ്‌ളാദ പ്രകടനങ്ങള്‍ നിയമാനുസരണ അനുമതിയോടു കൂടി മാത്രമേ നടത്താന്‍ പാടുള്ളൂ,
ബൈക്ക് റാലി അനുവദിക്കുന്നതല്ല. ബൈക്കുകളില്‍ വലിയ കൊടികളും മറ്റും വഹിച്ചു കൊണ്ട് അപകടകരമായ രീതിയില്‍ ഓടിക്കുവാന്‍ പാടില്ല,
അപകടകരമായ രീതിയില്‍ പൊതുസ്ഥലങ്ങളിലും മറ്റും പടക്കം പൊട്ടിക്കാന്‍ പാടുള്ളതല്ല,
പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലോ രാഷ്ട്രീയ നേതാക്കളുടെ വീടിന്റെ മുന്നിലോ പ്രകടനം നടത്തുക, പ്രകോപന പരമായ മുദ്രാവാക്യം വിളിക്കുക, പടക്കം എന്നിവ ഒഴിവാക്കേണ്ടതാണ്.
അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. അത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മൈക്ക് സെറ്റും വാഹനവും പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുനതാണ്,
ഓരോ പ്രകടനങ്ങളും നേതാക്കന്‍മാരുടെ നിയന്ത്രണത്തില്‍ മാത്രമേ നടത്തുവാന്‍ പാടുള്ളൂ.
മെയ് 2 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എല്ലാ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും എടുത്ത് മാറ്റേണ്ടതാണ്.
സാമൂഹിക മാധ്യമങ്ങള്‍ വഴി എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഒഴിവാക്കേണ്ടതാണ്.
കൃത്യം 6 മണിക്ക് തന്നെ ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്
ബൈക്ക് റാലി, ഡി ജെ ഓപ്പണ്‍ ലോറി എന്നിവ പ്രകടനത്തില്‍ ഉണ്ടായിരിക്കരുത്.
മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളെല്ലാം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കേണ്ടതും അല്ലാത്തപക്ഷം ഇതുമായി എല്ലാ ക്രമസമാധാന ലംഘനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ ഉത്തരവാദികളുമായിരിക്കും. ആയതിനാല്‍
അവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് അതത് സമയങ്ങളില്‍ പോലീസ് അറിയിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നീലേശ്വരം ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
