കാഞ്ഞങ്ങാട്:കാര്‍ഷിക ഗ്രാമമായ മടിക്കൈ പ്രദേശത്തുകാരുടെ പ്രധാന ആരാധന കേന്ദ്രമായ പുരാതനവും ആചാര പെരുമയാല്‍ സമ്പന്നവുമായ മടിക്കൈ മാടം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്ര ഏപ്രില്‍ 24 മുതല്‍ 29 വരെനടക്കുന്ന ആണ്ട് കളിയാട്ട ഉത്സവം തുടങ്ങി. ഉത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.ചെണ്ടമേളത്തിന്റെയും മുത്തു കുടയുടെയും അകമ്പടിയില്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിനായുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കലവറയായി ക്ഷേത്രത്തില്‍ എത്തിച്ചു.പരിസരത്തെ വീടുകളില്‍ തങ്ങളുടെ കൃഷിഭൂമിയില്‍ ഉല്പാദിപ്പിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് കലവറയായി ക്ഷേത്രത്തില്‍ എത്തിച്ചത്. ഉത്സവത്തിന്റെ ഭാഗമായി ഉത്തര കേരളത്തില്‍ അപൂര്‍വമായി കെട്ടിയാടുന്ന വേട്ടക്കൊരുമകന്‍ തെയ്യവും അതോടൊപ്പം പുല്ലൂരാളി, ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, തട്ടും തെയ്യം, ഊര്പഴശ്ശീതുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും, ആലംമ്പാടി കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നും തെയ്യം വരവ്, തുലാഭാരം, അനുബന്ധ പ്രാര്‍ത്ഥനകള്‍, അന്നദാനം എന്നിവയും 5 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി നടക്കും.
