മാവുങ്കാല്‍: അത്തിക്കോത്ത് സ്വദേശി ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച
അത്തിക്കോത്തെ എ.വേണുഗോപാല (59) ന്റെ മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ നാട്ടില്‍ എത്തിക്കും . ഇന്ന് രാത്രി പത്തുമണിയോടെ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ഏയര്‍ അറേബ്യന്‍ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ഹൃദയാഘാതത്തെ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേണുഗോപാലന്‍ ഷാര്‍ജയിലെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഈ മാസം 18 നാണ് അന്ത്യം സംഭവിച്ചത്. 25 വര്‍ഷത്തിലധികമായി ഗള്‍ഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. 1980 കാലഘട്ടത്തില്‍ തിരുവനന്തപുരം കാട്ടാകടയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തിക്കോത്തെ മുത്താണിയുടെയും പിതാവ് പരേതനായ ചെറുഞ്ഞി. ഭാര്യ: രാധിക (പാലാഴി).മക്കള്‍: അശ്വിന്‍, അക്ഷയ്. സഹോദരങ്ങള്‍: ശശിധരന്‍,സരോജിനി, സുകുമാരന്‍ (ചുമട്ടുതൊഴിലാളി ഹോസ്ദുര്‍ഗ് ), ചന്ദ്രന്‍, രോഹിണി (ചുള്ളിമൂല), ശോഭന (കുണ്ടംകുഴി), ഓമന (കരിവെള്ളൂര്‍).
ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച അത്തിക്കോത്ത് സ്വദേശി എ.വേണുഗോപാലന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
