കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ജില്ലയിലെ 1146 പോളിങ് ബൂത്തുകളിലും രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. വോട്ടെടുപ്പിന് മുന്നോടിയായി പുലര്‍ച്ചെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്.
രാവിലെ 7 മണിക്ക് തന്നെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിക്കാനായി
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 1146 ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ മുതല്‍ കാണപ്പെടുന്നത്. ക്രമസമാധാന പാലനത്തിനായി കേന്ദ്രസേന ഉള്‍പ്പെടെയുണ്ട് കനത്ത പോലീസ് സുരക്ഷയും ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലെ ബൂത്തുകളിലും പ്രശ്‌നബാധിത ബൂത്തുകളിലും കേന്ദ്ര സേനയുടെ നിരീക്ഷണവുമുണ്ട്. വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടറുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ ഒരുക്കിയ വെബ്കാസ്റ്റ് കണ്‍ട്രോള്‍ റൂമില്‍ തത്സമയ നിരീക്ഷണം തുടരുകയാണ്.
