സി പി ഐ ജില്ലാഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച പെരുമ്പള ചെട്ടുംകുഴിയിലെ കെ പത്മനാഭന്‍ അന്തരിച്ചു

കാസര്‍കോട് : നീണ്ട നാല്പത് വര്‍ഷക്കാലം സി പി ഐ ജില്ലാഓഫീസ് സെക്രടറിയായി സേവനമനുഷ്ഠിച്ച പെരുമ്പള ചെട്ടുംകുഴിയിലെ പപ്പന്‍ എന്ന കെ പത്മനാഭന്‍ (71) അന്തരിച്ചു. പരേതരായ രാമന്റെയും മാധവിയുടേയും മകനാണ്.
സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നായരുടെയും, റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍ എന്നിവരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. ജനയുഗം പത്രത്തിന്റെ ആദ്യ കാല ഏജന്റായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു .ഭാര്യ: ജയന്തി കുണ്ടാര്‍ , മക്കള്‍ : ജിതേഷ്, സരിത്, രശ്മി. മരുമക്കള്‍: രാഹുല്‍ കാഞ്ഞങ്ങാട് (ഗള്‍ഫ് ) , ശരണ്യ മുള്ളേരിയ സഹോദരങ്ങള്‍: രാമകൃഷ്ണന്‍ ബേനൂര്‍ , നാരായണി കാഞ്ഞങ്ങാട്, നളിനാക്ഷന്‍, ജയന്തി മുള്ളേരിയ, ഭാര്‍ഗ്ഗവി ചെട്ടും കുഴി , പരേതനായ മോഹനന്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

മുന്‍ റവന്യൂ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ , സി എച്ച് കുഞ്ഞമ്പു എം എല്‍ എ, സി പി ഐ നേതാക്കളായ സി പി മുരളി, സി പി ബാബു , ടി കൃഷ്ണന്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍ , കെ വി കൃഷ്ണന്‍, വി രാജന്‍, കെ എസ് കുര്യാക്കോസ്, പി ഭര്‍ഗ്ഗവി, മുന്‍ എം എല്‍ എ എം കുമാരന്‍, പി വിജയകുമാര്‍, അഡ്വ വി സുരേഷ് ബാബു, മുകേഷ് ബാലകൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍ , കെ കുഞ്ഞിരാമന്‍, ജയരാമ ബല്ലം കുടല്‍, ചന്ദ്രശേഖര ഷെട്ടി. ബി സുകുമാരന്‍, എം കൃഷണന്‍ , എ ദാമോദരന്‍, കരുണാകരന്‍ കുന്നത്ത്, എന്‍ ബാലകൃഷ്ണന്‍, തുളസീധരന്‍ ബളാനം , രാധാകൃഷ്ണന്‍ പെരുമ്പള രേണുക ഭാസ്‌കരന്‍, സിവി വിജയരാജ്, എം ശ്രീജിത്ത് , പി മിനി , കിഷോര്‍ കെ ടി, നാരായണന്‍ മയില്‍ മൂല,

സി പി എം നേതാവ് മുഹമ്മദ് ഹനീഫ്, ഐ യു എം എല്‍ നേതാവ് ബദറുള്‍ മുനീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ തുടങ്ങിയവര്‍ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

error: Content is protected !!