പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കണ്ഠാകര്‍ണന്‍ ദൈവ നര്‍ത്തകന്‍ താനത്തിങ്കാല്‍ കരുവാക്കോട് തറവാട് ഭവനത്തില്‍ ഡി. നാരായണന്‍ ആയത്താര്‍ (74) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലായിരിക്കെയാണ് മരണം. 1989 ഫെബ്രുവരി 26ന് കലശം കുളിച്ച് ആയത്താര്‍ സ്ഥാനം ഏറ്റെടുക്കും മുന്‍പ് സുള്ള്യയ്ക്കടുത്ത് ദേവഹൗസില്‍ ആയിരുന്നു താമസം. അറിയിപ്പെടുന്ന യക്ഷഗാന കലാകാരനായിരുന്ന അദ്ദേഹം സ്ത്രീ വേഷം കെട്ടി പ്രശസ്തി നേടിയിരുന്നു . അച്ഛന്‍ : പരേതനായ സുബ്ബ വെളിച്ചപ്പാടന്‍, അമ്മ :പരേതയായ ചെറിയമ്മ.
ഭാര്യ: ശോഭന. മക്കള്‍: വന്ദന, നന്ദന (രണ്ടുപേരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: രഘു, ശൈലിനി, കര്‍ണന്‍, മോഹിനി, ജയലക്ഷമി.(എല്ലാവരും സുള്ള്യയില്‍).
