ചേറ്റുകുണ്ട് മീത്തല്‍വീട് തറവാട് തെയ്യംകെട്ട് : വിളവെടുപ്പില്‍ ലഭിച്ചത് ക്വിന്റല്‍ കണക്കിന് പച്ചക്കറികള്‍

ചേറ്റുകുണ്ട് : ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് വിളയിച്ചെടുത്തത് ക്വിന്റല്‍ കണക്കിന് പച്ചക്കറികള്‍. തറവാട്ടിന് സമീപത്തെ ഒരേക്കര്‍ വയലില്‍ മൂന്നര മാസം മുന്‍പാണ് പള്ളിക്കര കൃഷിഭവന്റെ സഹായത്തോടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ടത്. അതിന്റെ വിളവെടുപ്പാണ് തെയ്യംകെട്ട് ആഘോഷ കമ്മിറ്റി നാട്ടുകൂട്ടായ്മയുടെ ഉത്സവമാക്കിയത്. തൊട്ടടുത്ത അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വിളവെടുപ്പുത്സവത്തില്‍ പങ്കെടുക്കാനെത്തി. ശതതൂക്ക കണക്കില്‍ മത്തന്‍ , കുമ്പളം, വെള്ളരി എന്നിവയ്ക്ക് പുറമെ വെണ്ടയ്ക്കയും പച്ചമുളകും തറവാട് മുറ്റത്ത് സംഭരിച്ചു.
കന്നികലവറ നിറയ്ക്കാനുള്ളത് ഒഴിച്ച് ബാക്കിവരുന്നത് തെയ്യം കെട്ടിനെത്തുന്ന പതിനായിരങ്ങള്‍ക്ക് ഭക്ഷണമൊരുക്കാനെടുക്കും. ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്ത ഈ വിളവെടുപ്പ് മാതൃകയാണെന്നും നാട്ടു കൂട്ടായ്മയുടെ ശ്രമഫലമാണ് സമ്പൂര്‍ണമായതെന്നും സ്റ്റാഗെര്‍ഡ് ക്ലസ്റ്ററില്‍ (േെമഴഴലൃലറ രഹൗേെലൃ ) ഉള്‍പ്പെടുത്തി അര്‍ഹമായ സാമ്പത്തിക സഹായം ലഭിക്കുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. നവീന്‍കുമാര്‍ കീക്കാന്‍, വിനോദ് ചിത്താരി കടപ്പുറം എന്നിവര്‍ക്കായിരുന്നു കൃഷിയുടെ പരിപാലന ചുമതല. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭന ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം പി. അബ്ബാസ്, പള്ളിക്കര കൃഷി ഓഫീസര്‍ പി. വി. ജലേശന്‍, കൃഷി അസിസ്റ്റന്റുമാരായ സി. ബാബു, കെ. ഭാസ്‌കരന്‍, ജനറല്‍ കണ്‍വീനര്‍ സുകുമാരന്‍ ചേറ്റുകുണ്ട്, കോര്‍ഡിനേറ്റര്‍ന്മാരായ പി. രാജന്‍, പ്രേംകുമാര്‍ മീത്തല്‍, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, സെക്രട്ടറി ടി. കെ. പ്രദീപ് കുമാര്‍, മാതൃ സമിതി പ്രസിഡന്റ് പി. സുനിത, പി. നാരായണന്‍, രാജു ഇട്ടമ്മല്‍, ശശി കൊളവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏപ്രില്‍ 7,8,9 തീയതികളിലാണ് ഇവിടെ തെയ്യംകെട്ടുത്സവം നടക്കുക.

 

error: Content is protected !!