നിയമസഭാ തെരഞ്ഞെടുപ്പ് 2026: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളിലേക്കുള്ള വിതരണം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഇലക്ട്രിക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു . തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ വി ഇ ഷേര്‍ളിയും മറ്റു നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പ്രതിനിധികളും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് ഇവിഎം മെഷീനുകള്‍ ഏറ്റുവാങ്ങി.ആകെ 1418 ഇ വി എമ്മുകളാണ് ജില്ലാ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെയര്‍ഹൗസില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ സ്‌ട്രോങ്ങ് റൂമുകളിലേക്ക് കൊണ്ടുപോകുന്നത്.
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങള്‍ക്കും വേണ്ടി വെയര്‍ഹൗസിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളില്‍ ചുമതലയുള്ള ജീവനക്കാര്‍ അതാത് നിയോജക മണ്ഡലങ്ങള്‍ക്ക് ലഭിക്കുന്ന മെഷീനുകളുടെ എണ്ണവും നമ്പരും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി. ഓരോ നിയോജകമണ്ഡലങ്ങള്‍ക്കും അനുവദിച്ചിരിക്കുന്ന നമ്പറിലുള്ള ഇവിഎം തന്നെയാണോ ലഭിച്ചതെന്ന് ഈ ജീവനക്കാര്‍ ഉറപ്പുവരുത്തി

മഞ്ചേശ്വരം മണ്ഡലത്തില്‍ 263 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത് . കാസര്‍കോട് മണ്ഡലത്തില്‍ 250 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 272 വിവി പാറ്റ് മെഷീനുകളും വിതരണം ചെയ്യുന്നത്.ഉദുമ മണ്ഡലത്തില്‍ 270 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 293 വി വിപാറ്റ് മെഷീനുകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 272 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 296 വിവി പാറ്റ് മെഷീനുകളും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 248 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 270 വിവി പാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്.
കളക്ടറേറ്റില്‍ നിന്ന് പോലീസിന്റെ പ്രത്യേക സുരക്ഷാ അകമ്പടിയോടെ ജിപിഎസ് ഘടിപ്പിച്ച വാഹനത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.ഇവിഎം മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ തദ്ദേശസ്വയഭരണം ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,കളക്ടറേറ്റ് ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ രാജീവന്‍, കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാരും വരണാധികാരികളുടെ ജീവനക്കാരും പങ്കെടുത്തു.

 

error: Content is protected !!