മയക്കുമരുന്ന് കേസ് പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവം പിഴയും

കാസര്‍കോട്: ഉപ്പള ടൗണില്‍ നിന്നും മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 11 ഗ്രാം എം ഡി എം എ യുമായി പിടിയിലായ കേസിലെ പ്രതിയെ രണ്ട് വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
ഉപ്പള മണിമുണ്ട ബദറു മന്‍സിലില്‍ ഷമീര്‍ (41) നെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ്
സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി അധിക തടവും അനുഭവിക്കണം.2021 ആഗസ്റ്റ് മാസം ഇരുപത്തിയാറാം തീയ്യതി രാത്രി പതിന്നൊന്നര മണിക്ക് ഉപ്പള ടൗണില്‍ വെച്ചാണ് അന്നത്തെ മഞ്ചേശ്വരം സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ ബാലചന്ദ്രനാണ് മയക്ക് മരുന്ന് പിടികൂടിയത് .തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . മഞ്ചേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന എ സന്തോഷ്‌കുമാറാണ് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ജി ചന്ദ്രമോഹന്‍ ,അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായിരുന്നു.

 

error: Content is protected !!