രാജപുരം: വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍കോട് ജില്ലയിലെ സ്ഥിരം തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോനദേവാലയത്തിലെ തിരുനാള്‍ ആഘോഷവും രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനവും തുടങ്ങി
പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് പൂവത്തോലില്‍ തിരുനാളിനു കൊടിയേറ്റി.
തുടര്‍ന്ന് തിരുന്നാള്‍ ദിവസങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ ആരാധന, വിശുദ്ധ യൗസേപ്പ് പിതാവിന്റെ ജപമാല, ആഘോഷമായ വിശുദ്ധ കുര്‍ബാന വചനപ്രഘോഷണം എന്നിവയ്ക്ക്
ഫാ. ആശിഷ് അറയ്ക്കല്‍, ഫാ. ജിന്റോ പാണാക്കുഴി, ഫാ.ജോസ് കളത്തിപ്പറമ്പില്‍, ഫാ.ജോണ്‍സണ്‍ പടിഞ്ഞാറയില്‍, ഫാ.ജോര്‍ജ് വെള്ളരിങ്ങാട്ട്, ഡോ.ഫിലിപ്പ് കവിയില്‍ ,
ഫാ.അബ്രഹാം കണ്ടത്തിന്‍കുടിലില്‍, ഫാ.ഡിനോ കുമ്മാനിക്കാട്ട് , ഫാ.ജോര്‍ജ് കളപ്പുര, ഫാ.നോബിള്‍ പന്തലാടിയ്ക്കല്‍,
ഫാ.മെല്‍ബിന്‍ ആലപ്പാട്ടു കുന്നേല്‍, ഫാ.കുര്യന്‍ ചാലില്‍, ഫാ.മാര്‍ട്ടിന്‍ പാഴൂപ്പറമ്പില്‍,രാജപുരം ഫൊറോനവികാരി ഫാ.ജോസ് അരീച്ചിറ, ഫാ.ജോര്‍ജ് പഴേപറമ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കും.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി 21 ന് വൈകിട്ട് വര്‍ണ്ണശബളമായ തിരുനാള്‍ പ്രദക്ഷിണം കോളിച്ചാല്‍ 18ാം മൈല്‍ ചുറ്റി തിരികെ ദേവാലയത്തില്‍ എത്തും. തുടര്‍ന്ന് പ്രശസ്ത ഗായകരായ കേദാര്‍നാഥ് ,കാത്തുക്കുട്ടി എന്നിവര്‍ നയിക്കുന്ന ഗാനമേള നടക്കും. സീറോ മലബാര്‍ സഭ,
സഭാ ശാക്തികരണ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2026 ലെ
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍.ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍, തലശ്ശേരി അതിരൂപതയിലെകാസര്‍കോട് റീജിയണില്‍ ഉള്‍പ്പെട്ട വെള്ളരിക്കുണ്ട്,മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസര്‍കോട്എന്നീ ഫൊറോനകളിലെ മുഴുവന്‍ ഇടവകകളുടെയും സഹകരണത്തോടെ നൂറോളം വൈദികരും സന്യസ്തരും, വൈദിക വിദ്യാര്‍ഥികളും,ആയിരക്കണക്കിന് വിശ്വാസികളുംമാലോം, , പടിമരുത് , പടുപ്പ് , പാണത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും മാര്‍ച്ച് 18 ന് രാത്രി 12 മണി മുതല്‍ കാല്‍നടയായി പനത്തടി സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തിലേക്ക് രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം നടത്തും.മാലോം സെന്റ് ജോര്‍ജ് ഫൊറോന ദൈവായത്തില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടക സംഘത്തെ മാര്‍. ജോസഫ് പാംപ്ലാനി നയിക്കും.
തുടര്‍ന്ന് മാര്‍ച്ച് 19 ന് പുലര്‍ച്ചെ 4 ന്മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹ ബലിക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍മാരായമോണ്‍.ആന്റണി മുതുകുന്നേല്‍, മോണ്‍.സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍ ,
അതിരൂപത പ്രൊക്യൂറേറ്റര്‍ ഡോ.ജോസഫ് കാക്കരമറ്റം, മുന്‍ വികാരി ഡോ.ജോസഫ് വാരണത്ത്, ഫൊറോന വികാരിമാര്‍ എന്നിവര്‍ സഹ കാര്‍മികരാകും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.
തിരുനാള്‍ സമാപന ദിവസമായ 23 ന് ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് നവ വൈദികന്‍ ഫാ.ബിബിന്‍ മുണ്ടയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഊട്ടുനേര്‍ച്ചയോടെ ഈ വര്‍ഷത്തെ സാന്‍ജോസ് മഹാതീര്‍ത്ഥാടനവും തിരുനാള്‍ ആഘോഷവും സമാപിക്കുമെന്ന് പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് പൂവത്തോലില്‍,ഇടവക കോഓര്‍ഡിനേറ്റര്‍ വി.സി.ദേവസ്യ വടാന, ട്രസ്റ്റിമാരായ ജോസഫ് കിഴുതറ, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജിജി പോള്‍ മൂഴിക്കച്ചാലില്‍, കണ്‍വീനര്‍ സെബാന്‍ കാരക്കുന്നേല്‍ എന്നിവര്‍ പറഞ്ഞു.
