നാലാമത് ചുരിക നാടന്‍ കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചെറുവത്തൂര്‍: നാടന്‍ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി കാസര്‍കോട് പിലിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ചുരിക നാടന്‍ കലാ നാട്ടറിവ് പഠനകേന്ദ്രം’ ഏര്‍പ്പെടുത്തിയ നാലാമത് സംസ്ഥാന ചുരിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാടന്‍ കലകളുടെ സംരക്ഷണത്തിനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ 9 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

?മനോജ് പുനര്‍ജനി, പാലക്കാട് (നാടന്‍ പാട്ട്),
?കൃഷ്ണന്‍ ബാനം (ഗോത്രകല),
?പി. പി. രാഘവന്‍ പണിക്കര്‍, കാരിയില്‍ (പൂരക്കളി),
?സുജിത ഉണ്ണികൃഷ്ണന്‍, വയനാട് ( യുവപ്രതിഭാ പുരസ്‌കാരം) എന്നിവരാണ് അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.1977 മുതല്‍ പൂരക്കളി മറത്തുകളി രംഗത്ത് സജീവമാണ് പി. പി രാഘവന്‍ പണിക്കര്‍. നിലവില്‍ ചെറുവത്തൂരില്‍ ജ്യോല്‍സ്യരായും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി മാവിലന്‍, മലവേട്ടുവന്‍ വിഭാഗത്തിന്റെ കലാരൂപങ്ങളുടെ പരിശീലകനും വിധി കര്‍ത്താവുമാണ് കൃഷ്ണന്‍ ബാനം. 25 വര്‍ഷമായി നാടന്‍ പാട്ട് രംഗത്ത് പ്രവര്‍ത്തിച്ച് നിരവധി ബഹുമതികള്‍ നേടിയ കലാകാരനാണ് പാലക്കാട് സ്വദേശിയായ മനോജ് പുനര്‍ജനി. ലിപിയില്ലാത്ത ഭാഷയുടെ കവി എന്നറിയപ്പെടുന്ന വയനാട് സ്വദേശിനി സുജിത ഉണ്ണികൃഷ്ണന്‍ ഗോത്ര ഗാനങ്ങളുടെയും നാടന്‍ പാട്ടുകളുടെയും രചയിതാവാണ്.
പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മെയ് മാസത്തില്‍ പുത്തിലോട്ട് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
?വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ ഉദയന്‍ കുണ്ടംകുഴി, ജൂറി അംഗങ്ങളായ ഷൈജു ബിരിക്കുളം, രവി വാണിയമ്പാറ, ചുരിക ഭാരവാഹികളായ രവീന്ദ്രന്‍ പുത്തിലോട്ട്, കാര്‍ത്തിക, ശ്രീചന്ദന,
സജിത്ത് തുരുത്തി, ജിതിന്‍ലാല്‍ പത്മ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!