കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എല്‍ എ ക്കെതിരെ കുറ്റപത്രവുമായി ബിജെപി. കഴിഞ്ഞ 10 വര്‍ഷം എംഎല്‍എയായും 5 വര്‍ഷം റവന്യൂ മന്ത്രിയായി മണ്ഡലത്തെ പ്രതിനിധികരിച്ച ഇ.ചന്ദ്രശേഖരന്‍ തികഞ്ഞ പ രാജയമാണയെന്ന് ബിജെപി ഭാരവാഹികള്‍ വാര്‍ത്താസമ്മേ ളനത്തില്‍ കുറ്റപ്പെടുത്തി.
15 വര്‍ഷത്തിനിടയില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ അടി സ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രധാനപാതയും കാ ഞ്ഞങ്ങാട്. പാണത്തൂര്‍ സം സ്ഥാന പാത ആധുനികവല്‍ ക്കരണം പൂര്‍ത്തീകരിക്കാനും എംഎല്‍എക്ക് സാധിച്ചിട്ടില്ല.
ജനങ്ങള്‍ക്ക് ഗവ.ആശുപത്രിയി ലേക്ക് പോകാന്‍ വഴി ഇല്ലാതെ ഒറ്റപെട്ടുകിടക്കുകയാണ്. അടിയന്തിര ചികിത്സ പോലും നട ക്കുന്നില്ല. ജില്ലാ ആശുപത്രിയിലെ വികസനത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണനയാണ് സംസ്ഥാന ഭരണകൂടവും എംഎല്‍എയും കാണിക്കുന്നത്. കാഞ്ഞങ്ങാടിലെ മത്സ്യത്തൊ ഴിലാളികളുടെ ആശ്രയമായ അ ജാനൂര്‍ ഹാര്‍ബര്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്ന കാര്യത്തിലും മാവുങ്കാല്‍ ബസ് വേ, കാഞ്ഞങ്ങാട് നഗരത്തിന്റെ ട്രാഫിക് പ്രശ്‌നങ്ങള്‍ തുടങ്ങി യവയിലും എംഎല്‍എ പരാ ജയപെട്ടു. പൂടംകല്ല്, ആനന്ദാശമം എന്ന ആരോഗ്യകേന്ദ്രങ്ങ ളില്‍ 20 ഡോക്ടര്‍മാര്‍ വേ ണ്ടിടത്ത് 4 പേരാണുള്ളത്. ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു. ടൂറിസം വികസനത്തിന് പ്രാധാന്യം നല്‍ കുന്നില്ല.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ജന ങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ദേശീയ ജനാതിപത്യ മു ന്നണിയെ വിജയിപ്പിക്കണമെ ന്ന് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപെടുത്തുന്നതിനു വേണ്ടി ബിജെപി ശക്തമായ പ്രചാരണ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇതിന്റെ ഭാഗമായി 18ന് വൈകിട്ട് 4ന് എംഎല്‍എക്കെതിരെ പ്രതിഷേധവും കുറ്റപത്ര വിതരണ വും മെഗാ ഒപ്പ് ശേഖരണവും നടത്തുമെന്നും എന്‍ഡിഎ കാഞ്ഞങ്ങാട് നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് ഇന്‍ ചാര്‍ജും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.ആര്‍. സുനില്‍, സം സ്ഥാന കമ്മിറ്റിയംഗം എ.വേ ലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍രാജ്, കാ ഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, വെള്ള രിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി എ ന്നിവര്‍ പറഞ്ഞു.
