കാഞ്ഞങ്ങാട്: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ ആസിഫ് ആവശ്യപ്പെട്ടു.
ഗള്‍ഫ് മേഖലയിലെ യുദ്ധാവസ്ഥയെ തുടര്‍ന്ന് ഗ്യാസ് വിതരണത്തില്‍ വന്ന നിയന്ത്രണം ഹോട്ടല്‍ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയതായി ആരോപിച്ചു. പാചകാവശ്യങ്ങള്‍ തടസ്സപ്പെടുന്നതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രവര്‍ത്തനം കുറയ്‌ക്കേണ്ട സാഹചര്യം ഉണ്ടായതായും ഇതുമൂലം സ്ഥാപനങ്ങളുടെ സാമ്പത്തിക നിലയും തൊഴിലാളികളുടെ ജീവിതവും ബാധിക്കപ്പെടുന്നതായും ഓര്‍മ്മിപ്പിച്ചു
വാടക, ബാങ്ക് പലിശ, വൈദ്യുതി ചാര്‍ജ് തുടങ്ങിയ സ്ഥിരച്ചെലവുകള്‍ തുടരുന്ന സാഹചര്യത്തില്‍ ഗ്യാസ് വിതരണത്തിലെ നിയന്ത്രണം ഹോട്ടല്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും അതിനാല്‍ പാചകാവശ്യങ്ങള്‍ക്ക് ആവശ്യമായ ഗ്യാസ് വിതരണം ഉടന്‍ സാധാരണ നിലയിലാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
