പയ്യന്നൂര്‍: ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ പയ്യന്നൂര്‍ അന്നൂരിലെ ഹരിമുരളി (അപ്പൂസ് 27) മരിച്ച നിലയില്‍ കണ്ടെത്തി. അന്നൂരിലെ സ്വന്തം വീടിന് സമീപത്തെ ഇളയച്ഛനും സിനിമാതാരവുമായ കെ.വി.മനോജിന്റെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശസ്ത നാടകനടന്‍ അന്നൂരിലെ മുരളി പയ്യന്നൂരിന്റെയും ഇരിയ ലാലൂരിലെ പ്രസന്നയുടെയും മകനായ ഹരിമുരളി എറണാകുളം മരടിലാണ് താമസം. ഒരാഴ്ചമുമ്പാണ് അന്നൂരിലെ വീട്ടിലേക്കെത്തിയത്. നാലര വയസുള്ളപ്പോള്‍ സീരിയലിലൂടെയായിരുന്നു ഹരിമുരളി അഭിനയത്തില്‍ അരങ്ങേറുന്നത്. . ‘രസികന്‍’ എന്ന സിനിമയിലൂടെ സൂപ്പര്‍ സ്റ്റാര്‍ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. അണ്ണന് തമ്പി, മാടമ്പി തുടങ്ങിയ പതിനഞ്ചോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി.സഹോദരന്: ശ്രീമുരളി (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍).
മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
മൃതദേഹം
ഇന്ന് രാത്രിയോടെ ലാലൂരിലെ വസതിയില്‍ എത്തിക്കും. നാളെ രാവിലെ 10 മണിക്ക് ലാലൂരില്‍ സംസ്കരിക്കും.
