വീരനഗര്‍ സര്‍ക്കാര്‍ രേഖയിലുള്ള പരമ്പരാഗത നാമം മാറ്റുന്നത് നിയമവിരുദ്ധം:എടനീര്‍ മഠാധിപതി

കുമ്പള:മഞ്ചേശ്വരം മംഗല്‍പ്പാടി പഞ്ചായത്തിലെ ഹിന്ദു ന്യൂനപക്ഷ ഗ്രാമമായ വീരനഗറിന്റെ പേരുമാറ്റാനുള്ള ശ്രമം അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും പരമ്പരാഗത ഗ്രാമനാമമായ വീരനഗര്‍ പേര് തത് സ്ഥിതി തുടരാനുള്ള നടപടികള്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്നും എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി കാസര്‍ക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദു ജനജാഗ്രതസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദു സമൂഹം ഒരിക്കലും ആരേയും ആക്രമിച്ച ചരിത്രമില്ല. എല്ലാവരേയും ആശ്ലേഷിക്കുന്ന സമൂഹമാണ് ഹിന്ദുവിന്റേത്. ഹിന്ദു സഹനത്തിന്റെ മാതൃകയാണ് എന്നും സ്വീകരിക്കുന്നത്. ഭരണകൂടം പലപ്പോഴും ഹൈന്ദവ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. അതിനുള്ള ഉദാഹരണമാണ് ശബരിമല തന്ത്രിയുടെ അറസ്റ്റ്. തന്ത്രിയെ അറസ്റ്റു ചെയ്ത തീരുമാനം തെറ്റാണ്. ഹിന്ദു സമൂഹം അധിക അവകാശങ്ങളൊന്നും ചോദിക്കുന്നില്ല. ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഹിന്ദുക്കള്‍ക്കും ലഭ്യമാകണം. അത്തരമൊരവകാശമാണ് പരമ്പരാഗതമായി നിലനില്‍ക്കുന്ന തന്റെ ഗ്രാമപൈതൃകനാമമായ വീരനഗര്‍ വേണമെന്ന ആവശ്യം. പൈതൃക സംരക്ഷണം പൗരന്റെ അവകാശവും കടമയുമാണ്. സച്ചിദാനന്ദഭാരതി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ് പി ഷാജി അദ്ധ്യക്ഷത വഹിച്ചു. ചിന്മയാ മിഷന്‍ സംസ്ഥാന ചീഫ് വിവിക്താ നന്ദ, സരസ്വതി അനുഗ്രഹഭാഷണം നടത്തി.ഹിന്ദുക്കള്‍ വോട്ടു ബാങ്കായി മാറുന്ന കാലമാണിതെന്നും ഇത് ഉണലരിന്റെ കാലമാണെന്നും ചിന്മയാ മിഷന്‍ സംസ്ഥാന ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആശീര്‍വാദഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുവിന്റെ ഉണരലാണിത്. പ്രതികരണശേഷിയില്‍ ഹിന്ദുക്കള്‍ പിറകിലാണ്. മറ്റുള്ള മതസ്ഥര്‍ വോട്ട്ബാങ്കാണ്. നമുക്കും വോട്ട് ബാങ്കാവണം. ഉണരലിലൂടെ നാം വോട്ട് ബാങ്ക് ആയി മാറണം. ഏത് പ്രശ്‌നമായാലും ഓരോ ഹിന്ദുവും അതേറ്റെടുക്കണം. അന്യമതസ്ഥര്‍ പോലും നമ്മുടെ കൂടെയുണ്ട്. നമ്മുടെ കുട്ടികളെ ധര്‍മ്മശാസ്ത്രങ്ങള്‍ പഠിപ്പിക്കണം. അതിലൂടെ ഉണരലിനു വേഗത വരും.
പ്രക്ഷോഭം വേണ്ടിടത്ത് നാം പ്രക്ഷോഭത്തില്‍ ഏര്‍പ്പെടണം. അങ്ങനെ മാത്രമേ അനീതി ഇല്ലാതാവൂ. പ്രതികരണശേഷിയാണ് നമ്മെ കരുത്തുള്ളവരാക്കുന്നത്. സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.
ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
തിരുനാവായില്‍ 25 ലക്ഷം ഹിന്ദുക്കള്‍ ഒരു പ്രവാഹമായി ഒഴുകിയെത്തി.എന്നാല്‍ ഇവിടത്തെ ഭരണകൂടവും പ്രതിപക്ഷ കോണ്‍ഗ്രസ്സും ജനപ്രതിനിധികളും എന്താണ് ചെയ്തത്. ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ല.മറ്റു മതസ്ഥരുടെ വേദികള്‍ കേറി നിരങ്ങുന്നവര്‍ ഹിന്ദുവിനെ അവഗണിക്കുന്നു. പൈതൃകമായി ലഭിച്ച ഗ്രാമത്തിന്റെ പേര് ഭരണകൂട ഒത്താശയോടെ മാറ്റുന്നു. ഇനി ഹിന്ദു നോക്കി നില്‍ക്കില്ല. മഞ്ചേശ്വരത്തെ മംഗല്‍പ്പാടി പഞ്ചായത്തിലെ വീരനഗര്‍ ഗ്രാമത്തിന്റെ പേര് മാറ്റാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. കാസര്‍കോട് ജില്ലയില്‍ അനധികൃത അറവുശാലകളാണ് പല പഞ്ചായത്തുകളിലുമുള്ളതെന്ന് വിവരാവകാശ നിയമത്തിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഭരണാധികാരികള്‍ അവ എത്രയും പെട്ടെന്ന് അടച്ചു പൂട്ടേണ്ടതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് അഭിപ്രായപ്പെട്ടു.സ്വാമി പ്രേമാനന്ദ ,ഗോവിന്ദന്‍ കൊട്ടോടി,സൂര്യനാരായണ ഭട്ട്, രാമകൃഷ്ണന്‍ വാഴുന്നോറടി, ഇന്ദുലേഖ കരിന്തളം, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ല ജനറല്‍സെക്രട്ടറി രാജന്‍ മുളിയാര്‍ സ്വാഗതവും ഗിരി വീരനഗര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!