ഓര്‍ക്കോല്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന് തുടക്കം; കലവറ ഘോഷയാത്ര നടന്നു

മടിക്കൈ: 28 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് രാവിലെ കലവറ ഘോഷയാത്ര നടന്നു.പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെയും ക്ഷേത്ര പ്രാദേശിക സമിതികള്‍, വിവിധ ക്ഷേത്രങ്ങള്‍, കഴകങ്ങള്‍, സ്ഥാനങ്ങള്‍ എന്നിവ കേന്ദ്രികരിച്ച് കലവറ ഘോഷയാത്രകള്‍ നടന്നു. ആയിരകണക്കിന് സ്ത്രീകളും പുരുഷന്മാരും ഉത്സവത്തിന് ആവശ്യമായ അരിയും ഭക്ഷണ സാധങ്ങളും കന്നി കലവറയിലേക്ക് എത്തിച്ചു. നാടെങ്ങും ഉത്സവലഹരിയിലമര്‍ന്നിരിക്കുകയാണ്. ഇനി മൂന്ന് നാള്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്സവം വിജയിപ്പിക്കാനുള്ള രാപ്പകല്‍ അധ്വാനത്തിലാണ് ആഘോഷകമ്മിറ്റി. ആഘോഷ കമ്മിറ്റി ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി പ്രഭാകരന്‍ ചെയര്‍മാനും, ഗംഗാധരന്‍ താളിക്കുണ്ട് ജനറല്‍ കണ്‍വീനറും, അനില്‍ മടിക്കൈ വൈസ് ചെയര്‍മാനും,
വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ കെ വി ശ്രീനിവാസന്‍, സുകുമാരന്‍ കാണോത്ത്,
സുധാകരന്‍ പോത്തന്‍കൈ, സുരേഷ് കോളികുന്ന്, ട്രഷറര്‍ നാരായണന്‍ ഓര്‍ക്കോല്‍, എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്. 6 ന് വൈകീട്ട് 6.30 ന് കൈവീത്, തുടര്‍ന്ന് തെയ്യം കൂടല്‍. ഏഴിന് വൈകീട്ട് അഞ്ചിന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 6.30ന് കോരച്ചന്‍ ദൈവത്തിന്റെ വെള്ളാട്ടവും രാത്രി ഒന്‍പതിന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങ്. രാത്രി 12ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തിടങ്ങല്‍.
തുടര്‍ന്ന് വയനാട്ട് കുലവന്‍ വെള്ളാട്ടം. എട്ടിന് രാവിലെ ഏഴിന് കാര്‍ന്നോന്‍, ഒന്‍പതിന് കോരച്ചന്‍, ഉച്ചക്ക് 12ന് കണ്ടനാര്‍ കേളന്‍ തെയ്യങ്ങള്‍ അരങ്ങിലെ ത്തും. വൈകീട്ട് നാലിന് വയനാട്ട് കുലവന്‍ ദൈവത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി കെട്ടിയാടും. രാത്രി 10ന് മറപിളര്‍ക്കല്‍ ചടങ്ങ്. തുടര്‍ന്ന് കൈവീത് ചടങ്ങോടെ മഹോത്സവം സമാപിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അന്നദാനത്തിനായി വിപുലമായ സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. കലവറ ലോയോത്രയ്‌ക്കെത്തിയ 5000 ത്തോളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. രണ്ടാം ദിവസം 25,000 പേര്‍ക്ക് ഭക്ഷണഒരുക്കാനും, വിളമ്പാനുമുള്ള സൗകര്യത്തോടെയുള്ള ഭക്ഷണശാല, 10,000 പേര്‍ക്ക് ഉത്സവ ചടങ്ങുകള്‍ കാണാന്‍ പറ്റുന്ന രീതിയില്‍ മറക്കളം,
ക്ഷേത്രത്തിന്റെ 50 മീറ്റര്‍ മാറി വയലില്‍ ഒരേക്കറില്‍ ഭക്ഷണ വിതരണ സ്ഥലംഒരുക്കിയിരിക്കുന്നത്. ഉത്സവാഘോഷങ്ങള്‍ പൂര്‍ണമായും ഹരിത ചട്ട പ്രകാരമാണ് നടക്കുന്നത്. ഇത് പ്രകാരം ഉത്സവത്തിന്റെ അടുക്കള മുതല്‍ കലവറ വരെ തെങ്ങോല, കവുങ്ങ്, മുള എന്നിവ ഉപയോഗിച്ചാണ് പണിതത്.

 

error: Content is protected !!