ഇ. ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ശുപാര്‍ശയില്‍ അരയി കാര്‍ത്തിക ഉന്നതിയില്‍ ഒരു കോടിയുടെ അംബേദ്കര്‍ ഗ്രാമ വികസനം

കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ ശുപാര്‍ശയില്‍ കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന ഒരു കോടി രൂപ ചെലവില്‍ നഗരസഭയിലെ അരയി കാര്‍ത്തിക ഉന്നതിയില്‍ അംബേദ്ക്കര്‍ ഗ്രാമം വികസന പദ്ധതി നടപ്പിലാക്കുന്നു. ഉന്നതിയുടെ അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി കുടുംബങ്ങളുടെ വീട് നവീകരണം, കുടിവെള്ള സംവിധാനം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക. അരയി കാര്‍ത്തക കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ഉന്നതി നിവാസികളുടെ യോഗം ഇ ചന്ദ്രശേഖരന്‍ എം.എല്‍. എ പദ്ധതി പ്രഖ്യാപനം നടത്തി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യതിഥിയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയന്‍ അധ്യക്ഷത വഹിച്ചു. എസ് സി ഡി ഒ പി ബി ബഷീര്‍ പദ്ധതി വിശദീകരിച്ചു. സി കെ വത്സലന്‍, എം അമ്പാടി. കെ കെ വത്സന്‍ നിര്‍മിതി എഞ്ചിനീയര്‍ സി ജെ സജിത്ത് എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ രുഗ്മിണി സ്വാഗതവും പ്രമോട്ടര്‍ സുമ പാടിയില്‍ നന്ദിയും പറഞ്ഞു.
28 പട്ടികജാതി കുടുംബങ്ങളുള്ള അരയി കാര്‍ത്തിക ഉന്നതിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ 2025 26 വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തിയാണ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നവീകരണം ആവശ്യമായ 20 ലേറെ വീടുകള്‍ പദ്ധതി വഴി പൂര്‍ത്തിയാക്കും. അടുക്കള ആധുനിക രീതിയില്‍ നവീകരിക്കും. പുതിയ റോഡ്. നടപ്പാത നിര്‍മ്മിക്കും. കമ്മ്യൂണിറ്റി ഹാl ഡിജിറ്റല്‍ സംവിധാനത്തോടെ നവീകരിക്കും. നഗരസഭയില്‍ മൈക്കാനം ഉന്നതിയില്‍ ഒരു കോടി രൂപയുടെ വികസനം പൂര്‍ത്തിയായി. ആവിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്നു

 

error: Content is protected !!