കാഞ്ഞങ്ങാട്:ആത്മാര്ത്ഥമായപാര്ട്ടിക്കൂറും അര്‍പ്പണബോധവും കൈമുതലയുണ്ടായിരുന്ന അസാമാന്യ സംഘാടകനായിരുന്നു അബ്ദുറസാഖ് തായിലക്കണ്ടി എന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രെട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.വ്യക്തമായ വികസന കാഴ്ചപ്പാടും അത് നടപ്പിലാക്കാനുള്ള ഇച്ഛാ ശക്തിയുമുള്ള ജന പ്രതിനിധി എന്ന നിലയിലും നീലേശ്വരം പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ട നാമമാണ് റസാഖിന്റേത്. മുസ്ലിം ലീഗിനെയും സമസ്തയെയും ഒരേ പോലെ പരിഗണിക്കുകയും രണ്ട് പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ ഓടി നടക്കുകയും ചെയ്ത കര്‍മ്മ യോഗിയാണ് സി കെ കെ മാണിയൂര്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തായലക്കണ്ടി,സി കെ കെ എന്നിവരെ അനുസ്മരിക്കുന്നതിനും പ്രാര്‍ത്ഥനക്കും വേണ്ടി കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നഫാത്തുകയായിരുന്നു ബഷീര്‍.ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് അഡ്വ:എന്‍ എ ഖാലിദ് ഉദ്ഘാടനം ചെയ്തു.കെ കെ ബദറുദ്ദീന്‍,എം പി ജാഫര്‍,എ പി ഉമ്മര്‍,സി കെ റഹ്മത്തുള്ള,തെരുവത്ത് മൂസ ഹാജി,എ ഹമീദ് ഹാജി,ടി അബൂബക്കര്‍ ഹാജി,ടി കെ സുമയ്യ,കെ കെ സുബൈര്‍,ഹമീദ് ചേരക്കാടത്ത്,മുസ്തഫ തായന്നൂര്‍,ടി അന്തുമാന്‍, പി എം ഫാറൂഖ്,താജുദ്ദീന് കമ്മാടം,എ എസ് ഹമീദ്,ഖദീജ ഹമീദ്, ഷീബ ഉമ്മര്‍,പി അബൂബക്കര്‍ ഹാജി,ഗഫൂര്‍ കല്ലഞ്ചിറ,കെ എം മുഹമ്മദ് കുഞ്ഞി,ഹമീദ് മൂന്നാം മെയില്‍,അയ്യൂബ് പാണത്തൂര്‍ പ്രസംഗിച്ചു.
