കാഞ്ഞങ്ങാട്: മദ്യത്തിന്റെ ലഭ്യതയും ഉപ യോഗവും കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രിക നടപിലാക്കാത്ത എല്‍.ഡി.എഫിന് ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് കൊടുക്കുകയി ല്ലെന്ന് കേരള മദ്യ നി രോധന സമിതി ഭാരവാഹികള്‍ വാര്‍ത്ത സ മ്മേളനത്തില്‍ അറിയിച്ചു.
ഒമ്പതര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ബാറുകള്‍ 30 ഇരട്ടി (29ല്‍ നിന്ന് 884 ലേക്ക്) വര്‍ദ്ധിപ്പിച്ച്, ആളുകളെ പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്നു. ഇത് കൊടുംവഞ്ചനയാണ്. മദ്യലഭ്യതയും ഉപയോഗവും കേരളത്തില്‍ വര്‍ദ്ധിപ്പിച്ചു. പഞ്ചായത്ത് രാജ് ആക്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം പാലിക്കേണ്ട ദൂരവ്യവസ്ഥ ലഘുകരിച്ചും മദ്യവ്യാപനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍, ഏറ്റവുമൊടുവില്‍ 232, 447 വകുപ്പുകള്‍) റദ്ദ്‌ചെയ്തും ദേവാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും മദ്യശാലകള്‍ ബാറുകളുടെ പ്രവര്‍ത്തന സമയം 2 മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാത്രി 12 മണി വരെയാക്കി. സംസ്ഥാനത്തെ ബാറുകളില്‍ ഇപ്പോള്‍ വില്‍ക്കുന്നതില്‍ വലിയൊരു പങ്ക്, കണക്കില്‍ പെടുത്താത്ത, നികുതിയടയ്ക്കാത്ത മദ്യമാണ്. പരിശോധനയോ കേസെടുക്കലോ നടത്താതെ, എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഈ നിയമ ലംഘനത്തിന് സഹായം ചെയ്യുന്നു വെന്നും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്ത
സമ്മേളനത്തില്‍ മദ്യ നിരോധനസമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ചീഫ് കോഡിനേറ്റര്‍ പ്രൊഫ.ടി.എം രവീന്ദ്രന്‍, സ് റ്റേറ്റ് സെക്രട്ടറി സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ജില്ലാ പ്രസിഡന്റ് എം.പി ജോസഫ്, സെക്രട്ടറി രാമകൃഷ്ണന്‍ മോനാച്ച എന്നിവര്‍ സംബന്ധിച്ചു.
