മടിക്കൈ ഓര്‍ക്കോല്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന് നാളെ തുടക്കം

മടിക്കൈ : 28 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മടിക്കൈ എരിക്കുളം ഓര്‍ക്കോല്‍ മീത്തലെപ്പുര തറവാട്ടില്‍ മാര്‍ച്ച് ആറ് മുതല്‍ എട്ട് വരെ തീയ്യതികളില്‍ നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 6 ന് രാവിലെ 8.30ന് കലവറനിറയ്ക്കല്‍ ചടങ്ങ് നടക്കും. വൈകിട്ട് 6 മുതല്‍ കൈവിത് തുടര്‍ന്ന് തെയ്യം കൂടല്‍. 7ന് വൈകിട്ട് 5ന് കാര്‍ന്നോന്‍ തെയ്യ ത്തിന്റെ വെള്ളാട്ടം. 6.30ന് കോരച്ചന്‍ ദൈവത്തിന്റെ വെള്ളാട്ടവും രാത്രി 9ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങ്. രാത്രി 12ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തിടങ്ങല്‍.
തുടര്‍ന്ന് വയനാട്ടു കുലവന്‍ വെള്ളാട്ടം. 7ന് രാവിലെ 7ന് കാര്‍ന്നോന്‍ തെയ്യം, 9ന് കോരച്ചന്‍ തെയ്യം , ഉച്ചക്ക് 12
ന് കണ്ടനാര്‍ കേളന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകിട്ട് 5ന് വയനാട്ട് കുലവന്‍ ദൈവത്തിന്റെ പുറപ്പാട് ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി കെട്ടിയാടും. രാത്രി 10ന് മറപിളര്‍ക്കല്‍ ചടങ്ങ്. തുടര്‍ന്ന് കൈവീത് ചടങ്ങോടെ സമാപിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അന്നദാനത്തിനായി വിപുലമായ സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ 50 മീറ്റര്‍ മാറി വയലില്‍ ഒരേക്കറില്‍ ഭക്ഷണ വിതരണ സ്ഥലംഒരുക്കിയിരിക്കുന്നത്.ഉത്സവാഘോഷങ്ങള്‍ പൂര്‍ണമായും ഹരിത ചട്ട പ്രകാരമാണ് നടക്കുന്നത്.ഇത് പ്രകാരം ഉത്സവത്തിന്റെ അടുക്കള മുതല്‍ കലവറ വരെ തെങ്ങോല, കവുങ്ങ്, മുള എന്നിവ ഉപയോഗിച്ചാണ് പണിതത്.
ഉത്സവത്തിന്റെ ഭാഗമായി എരിക്കുളത്തു നിന്ന് ഉത്സവനഗരിയിലേക്കുള്ള റോഡുകള്‍ ടാറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വയനാട്ട് കുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍
ആലംപാടി ക്ഷേത്രം മുതല്‍ കോളിക്കുന്ന് റോഡ് വരെ പുതിയ പാത നിര്‍മിച്ചിട്ടുണ്ട്.
തെയ്യം കെട്ടിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ദേവസ്ഥാനം
പരിസരത്ത് ഇഫ്താര്‍ സംഗമം ഒരുക്കിയിട്ടുണ്ട്. സേവനീറിന്റെ പ്രകാശനം 6 ന് വൈകിട്ട് സിനിമാതാരം പി. പി. കരുണാകരന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.
വാര്‍ത്ത സമ്മേളനത്തില്‍
ആഘോഷ കമ്മിറ്റി
ചെയര്‍മാന്‍
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍, ജനറല്‍ കണ്‍വീനര്‍
ഗംഗാധരന്‍ താളിക്കുണ്ട്,
വൈസ് ചെയര്‍മാന്‍ അനില്‍ നീരളി, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായകെ.വി. ശ്രീനിവാസന്‍,
സുകുമാരന്‍ കാണോത്ത്,
സുധാകരന്‍ പോത്തന്‍കൈ, സുരേഷ് കോളികുന്ന്, ട്രഷറര്‍ നാരായണന്‍ ഓര്‍ക്കോല്‍,
ദേവസ്ഥാനം സെക്രട്ടറി വിനോദ് കോളിക്കുന്ന്
എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!