മാവുങ്കാല്‍: ശബരിമല സ്വര്‍ണ്ണ കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ശബരിമല കര്‍മ്മസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മാവുങ്കാല്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് വി ഗോവിന്ദന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തുന്ന അന്വേഷണത്തില്‍ കേരളത്തിലെ സംഘടനകള്‍ വിശ്വാസമില്ലയെന്ന് തെളിഞ്ഞിരിക്കുകയാണ് . ഉണ്ണികൃഷ്ണന്‍ പോറ്റിയും ചന്ദ്രദാസ് അതുപോലെതന്നെ പത്മകുമാര്‍ എന്നിവരൊക്കെ സ്വര്‍ണ്ണപ്പാളി കേസ് അറസ്റ്റ് ചെയ്ത സമയത്ത് കൃത്യമായ ഇടവേളകളില്‍ ഒരു എഫ്‌ഐആര്‍ ഇട്ടുകഴിഞ്ഞാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ ബോധപൂര്‍വ്വം അവര്‍ക്ക് ജാമ്യം നല്‍കാന്‍ വേണ്ടിയിട്ടുള്ള പരിശ്രമമായ ഒരു എസ്‌ഐടിയുടേത്. അതുകൊണ്ടാണ് എസ്‌ഐടി ഒഴിവാക്കി സിബിഐ കേസ് അന്വേഷിക്കണമെന്ന് ഉദ്ഘാടക പ്രസംഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു. ജില്ലാ സമിതി പ്രസിഡന്റ് ടി.രമേശന്‍ അധ്യക്ഷനായി.ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, മഹിളാ ഐക്യവരി സംസ്ഥാന ട്രഷറര്‍ ഓമന മുരളി, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി ശശിധരന്‍ പുതിയവളപ്പ്, ക്ഷേത്ര സംരക്ഷണം സമിതി ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, രാഷ്ട്രീയ സ്വയം സംഘം ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി.ബാബു പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് ടി. നാരായണന്‍ സ്വാഗതവും താലൂക്ക് വൈസ് പ്രസിഡന്റ് സി. വി. തമ്പാന്‍ നന്ദിയും പറഞ്ഞു.
