അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്

കാഞ്ഞങ്ങാട്: നഗരസഭ 202627 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ എ ഡി ലത അവതരിപ്പിച്ചു.
മുന്‍ നീക്കിയിരുപ്പ് ഉള്‍പ്പെടെ 128,59,39,157 രൂപ വരവും 110,95,84,000/ രൂപ ചെലവും 17,63,55,157 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

പ്രാദേശിക സമ്പദ്ഘടയ്ക്ക് കരുത്ത് പകരാനായി നഗരസഭാ തലത്തില്‍ ചെറുകിട സംരംഭക യൂണിറ്റുകള്‍ തുടങ്ങുന്നതിന് സഹായം നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വനിതകള്‍ക്ക് സംരംഭകത്വ വികസന യൂണിറ്റുകള്‍, അപ്പാരല്‍ പാര്‍ക്ക് തുടങ്ങിയവയ്ക്കായി ഈ വര്‍ഷം തുക വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വയറിംഗ്, പ്ലംബിംഗ് തുടങ്ങിയ വിഷയങ്ങളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. വരും വര്‍ഷങ്ങളിലെ തൊഴില്‍ സാധ്യതകള്‍ കണക്കിലെടുത്ത് വിവിധ വ്യവസായ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേളകള്‍, കരിയര്‍ ബ്രിഡ്ജ് പ്രോഗ്രാം എന്നിവ സംഘടിപ്പിക്കും,വീട്ടു രുചികളോടെയുള്ള നല്ല ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ വനിതകളുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ സ്ഥാപിക്കും. നഗരത്തില്‍ എത്തി ച്ചേരുന്ന സ്ത്രീകള്‍ക്കായി അലാമിപ്പള്ളി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സ്ത്രീ സൗഹൃദ ശൗചാലയങ്ങള്‍ സ്ഥാപിക്കും.ഷീ ലോഡ്ജ് നവീകരണം,
അലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ സ്ത്രീകള്‍ക്കായി ജിം ഒരുക്കുന്നതിനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. നഗരസഭാ പരിധിയില്‍ രണ്ട് സിഡിഎസുകളിലായി 556 അയല്‍ക്കൂട്ടങ്ങള്‍ നഗരസഭ പരിധിയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു സംരംഭം എന്ന നിലയിലേക്ക് പ്രാദേശിക സംരംഭങ്ങള്‍ തുടങ്ങുന്നതിനുള പ്രവര്‍ത്തനങ്ങള്‍ തുടരും. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും തിരഞ്ഞെടുക്കപ്പെടുന്ന വയോജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഉല്ലാസയാത്ര സംഘടിപ്പിക്കും. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഉള്‍പ്പെട്ട 70 വയസ് കഴിഞ്ഞ അമ്മമ്മാരെ ഓണക്കാലത്ത് ഓണക്കോടി നല്‍കി ആദരിക്കും. ഇതിന് പുറമെ വയോജനങ്ങള്‍ക്ക് ശൗചാലയത്തോട് കൂടിയ മുറി, കട്ടില്‍, ഹാപ്പിനസ് പാര്‍ക്ക് എന്നീ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തി.
സാമൂഹിക ഉത്തരവാദിത്വ ഗ്രൂപ്പുകളായി ചേര്‍ന്ന് .മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള പോഷകാഹാര വിതരണവും,
സാമൂഹിക ഉത്തരവാദിത്വ ഗ്രൂപ്പുകളായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എച്ച്‌ഐവി ബാധിതര്‍ക്കുളള പോഷകാഹാരം വിതരണം ചെയ്യും. അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതിനുള്ള നടപടിക്കായി അതിദാരിദ്ര കുടുംബങ്ങള്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം, മെഡിക്കല്‍ ക്യാമ്പ്, ഭവനം വരുമാന ദായകമായ പദ്ധതി ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം വാക്കര്‍ , കണ്ണട തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യും. വീട്ടുവാടക അനുവദിക്കുന്നതിനുള്ള പദ്ധതിയും ഇത്തരം വിഭാഗത്തുള്ള കരുതലേകും.
നഗരസഭയിലെ പലയിടങ്ങളായി മെച്ചപ്പെട്ട മത്സ്യവിപണത്തിനായി സ്റ്റാളുകള്‍ സ്ഥാപിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്റ്റാളുകളില്‍ ഏര്‍പ്പെടുത്തും.
മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതി പ്രാദേശിക മത്സ്യ വിപണിക്കകരുത്തേക്കും.
കോട്ടച്ചേരിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കും. നഗരസഭയുടെ അധുനീകയിലുളള ടൗണ്‍ഹാള്‍ ആധുനീകവല്ക്കരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമാരു ക്കുന്നതിനുളള നടപടികള്‍ക്കായി തുക വകയിരുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്തില്‍ നഗരത്തിലേക്കുള്ള പ്രവേശന കവാടമൊരുക്കും. ആധുനീകതയുടെ വെളിച്ചം വീഴ്ത്തുന്നതിനായി പഴയ ബസ് സ്റ്റാന്റില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ ഒരുക്കി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കും. നഗരത്തില്‍ അങ്ങിങ്ങായി ചിതറി കിടക്കുന്ന തട്ടുകടകളെ ഏകോപിപ്പിച്ച് കൊണ്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ഫുഡ്‌കോര്‍ട്ട് സ്ഥാപിക്കും. രാത്രി ഷോപ്പിംഗിന്റെ സാധ്യതകള്‍ തുറന്നിട്ട് കൊണ്ട് സ്വച്ഛന്ദമായി കുടുംബങ്ങള്‍ക്ക് ഇടപഴകുന്നതിനുള്ള ഒരു വേദിയായി ഭാവിയില്‍ ആ ഫുഡ്‌കോര്‍ട്ട് മാറുമെന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പാദരക്ഷാ നിര്‍മ്മാണ തൊഴിലാളികളുടെ തൊഴിലിടങ്ങള്‍ മെച്ച പ്പെടുത്തി നഗരത്തില്‍ ഒരു സ്ഥലത്ത് ഏകോപനമുണ്ടാക്കും. ശ്രീകൃഷ്ണ മന്ദിരം റോഡിന്റെ ഇരു വശങ്ങളിലും ഫ്രൂട്ട്‌സ് സ്ട്രീറ്റ് സ്ഥാപിക്കും. അതുവഴി നഗരത്തിന്റെ പല സ്ഥലങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്ന അസംഘടിത ഫ്രൂട്ട്‌സ് കച്ചവടക്കാരെ ഒരു കുടക്കീഴിലാക്കാന്‍ സാധിക്കും. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിജ്ഞാനത്തിന്റെ പുതിയ സങ്കേതങ്ങളുമായി ചെമ്മട്ടംവയലില്‍ വിജ്ഞാന ഉല്ലാസ കേന്ദ്രം സ്ഥാപിക്കും. കുട്ടികള്‍ക്കും നഗരത്തിലെത്തിച്ചേരുന്നവര്‍ക്ക് മിതമായ നിരക്കില്‍ മികച്ച താമസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഗസറ്റ് ഹൗസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും.
ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ട് നഗരസഭ പരിധിയിലെ വീടുകളുടെ ഗെയിറ്റിലും മുന്‍വുശത്തുമായി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുക വഴി നഗരസഭ ഒരു വെളിച്ച വിപ്ലവത്തിന് ഒരുങ്ങുകയാണ്. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്ത നങ്ങള്‍ക്കായും, ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുംബജറ്റില്‍ തുക വകയിരുത്തുന്നു. എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എന്ന ലക്ഷ്യത്തിലേക്ക ത്തിച്ചേരുന്നതിന്റെ മുന്നോടിയായി നഗരസഭ നടപ്പിലാക്കുന്ന പദ്ധതിയാണ് അമൃതമിത്ര. ഈ പദ്ധതിയിലുള്‍പ്പെടുത്തി വീടുവീടാന്തരം ജലസ്രോതസ്സുകള്‍ പരിശോധിക്കുന്നതിനായി ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ്. കുടുംബശ്രീ സിഡിഎസ് വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പതിനൊന്നംഗ ടീമിന്റെ ശാസ്ത്രീയ പരിശീലനം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.
താമരക്കുളം നവീകരണത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിലെ 47 വാര്‍ഡുകളായി 650 ഓളം പട്ടികജാതി കുടുംബങ്ങള്‍ക്കും 194 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ആണ് ഉള്ളത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ്, ലാപ്‌ടോപ്പ് വിതരണം, മേശ, കസേര വിതരണം എന്നിവയ്ക്കുള്ള പദ്ധതികള്‍ക്കായി തുക വകയിരുത്തി. യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിക്കും. അമ്മയും കുഞ്ഞും ആശുപത്രിയിലെ മികവിന്റെ കേന്ദ്രമാക്കും.
സമൂഹത്തിലെ വൃക്ക രോഗം ബാധിച്ച രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യത്തിനായി സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തി. നഗരസഭയിലെ ഏറ്റവും വലിയ പ്രശ്‌നമായ സാനിറ്ററി മാലിന്യങ്ങള്‍ സംസ്‌കരണം നടപടികള്‍ സ്വീകരിക്കും. നഗരസഭയ്ക്ക് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഈ വര്‍ഷം തുക വകയിരിത്തിയിട്ടുണ്ട്.

 

error: Content is protected !!