16 ലക്ഷം ലോണ്‍ അനുവദിച്ചതായി വ്യാജരേഖ ചമച്ച് വഞ്ചിച്ച രണ്ടു പേര്‍ക്കെതിരെ കേസ്

രാജപുരം: 16 ലക്ഷം രൂപയുടെ ലോണ്‍ അനുവദിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് യുവാവില്‍ നിന്നും പ്രൊസസ്സിങ്ങ് ഫീസായി 72,500 രൂപ കൈപറ്റിയ ശേഷം 16 ലക്ഷം പാസായതായ വ്യാജ രേഖകള്‍ നല്‍കി യുവാവിനെ വഞ്ചിച്ച സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ രണ്ടു പേര്‍ക്കെതിരെ പരാതിയില്‍ പോലീസ് കേസെടുത്തു. കള്ളാര്‍ പതിനെട്ടാം മൈലിലെ കൊച്ചുക്കുന്നേല്‍ ഹൗസില്‍ അനീഷ് തോമസിന്റെ പരാതിയിലാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനധ ഫണ്ട്‌സ് സ്ഥാപന ഉടമകളായ അശ്വിന്‍ അജിത്ത്, അനൂപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. 2025 നവംബര്‍ 4 ന് ഉപരിപഠനത്തിനായി യു.കെ.യിലേക്ക് പോകാന്‍ പരാതിക്കാരന്‍ 16 ലക്ഷം രൂപ ലോണിന് പ്രതികളെ സമീപിച്ചത്. ലോണ്‍ പാസ്സാക്കുന്നതിലേക്ക് പ്രൊസസ്സിങ്ങ് ചാര്‍ജ്ജായി 72 500 രൂപ വാങ്ങിയ പ്രതികള്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് 16 ലക്ഷം ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിച്ച് നല്‍കുകയും അത് വിസക്കായി യു.കെ. ഗവര്‍മെണ്ടില്‍ സമര്‍പ്പിച്ചത് വഴി വിസ കാന്‍സല്‍ ചെയ്ത് 10 വര്‍ഷത്തേക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

 

error: Content is protected !!