മാനവികതയുടെ സന്ദേശമുയര്‍ത്തി ‘ കേരളം തുടരും’; കലാജാഥക്ക് ആവേശ്വോജ്ജ്വല സ്വീകരണം

കാഞ്ഞങ്ങാട്: നുണകളുടെ പെരുമഴ തീര്‍ത്ത് വര്‍ത്തമാനകാലകേരളത്തിന്റെ നന്മകളെ തകര്‍ക്കുന്നവര്‍ക്ക് നേരെ തെരുവില്‍ പ്രതിഷേധത്തിന്റെ അരങ്ങൊരുക്കുകയാണ് കേരള എന്‍ജിഒ യൂണിയന്‍ .കേരള എന്‍ ജി ഒ യൂണിയന്‍ കാസര്‍കോട്ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കേരളം തുടരും’ മാനവിക കലാജാഥയാണ് മാനവികതയുടെ മഹാ സന്ദേശമുയര്‍ത്തി പ്രയാണം ആരംഭിച്ചത്.ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ വികസന നേട്ടങ്ങളെ നമസ്‌കരിക്കാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ സംഗീതശില്പം, ലഘുനാടകം, സ്‌കിറ്റുകള്‍, റാപ്പ് സംഗീതം എന്നിവയിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് കലാജാഥയിലെ കലാകാരന്മാര്‍ .
ചരിത്രം മറക്കേണ്ടതാണെന്നും കെട്ടുകഥകളില്‍ അഭിരമിക്കേണ്ടവരാണ് വര്‍ത്തമാനകാല സമൂഹമെന്നും പറഞ്ഞുവെക്കുന്നവരോട് കേരളം ഇന്നത്തെ കേരളം ആയതിന്റെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു കലാജാഥ. ഫെബ്രവരി 23 ന് ഇരിയണ്ണിയില്‍ വെച്ച് പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്ത കലാജാഥ പാലക്കുന്ന്, പുതിയ കോട്ട, വെള്ളിക്കോത്ത് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാരിയില്‍ സമാപിച്ചു. ഇന്ന് രാവിലെ 10 മണിക്ക് പരപ്പയില്‍ നിന്നും പ്രയാണം ആരംഭിച്ച് നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 7 മണിക്ക് നടക്കാവില്‍ കലാജാഥ സമാപിക്കും.
സുരേഷ്ബാബു ശ്രീസ്ഥ,അജയകുമാര്‍ അന്നശ്ശേരി, പി.വി. മഹേഷ്‌കുമാര്‍,ശ്രീലാല്‍ കെ.എസ്,രാധാകൃഷ്ണന്‍ പേരാമ്പ്ര എന്നിവരുടെ രചനകള്‍ക്ക് രംഗാവിഷ്‌കാരം നല്‍കിയത് പ്രശസ്ത നാടക പ്രവര്‍ത്തകനായ മനോജ് നാരായണനാണ്.
കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ ഭാനുപ്രകാശ് മാനേജരും പി വി മഹേഷ് കുമാര്‍ കണ്‍വീനറുമായ കലാജാഥയില്‍ ശ്രീലാല്‍. കെ.എസ്, സുരേന്ദ്രന്‍ . എം , രതീഷ് പി ഡി ,.അനിത. എം ,ഹേമലത ടിവി, അഖില്‍ എരവില്‍, സുരാഗ് കോളിക്കര, നിഷാന്ത്.എ, സുനിത പി പി, അനില്‍കുമാര്‍ കെ, രാഹുല്‍ രാജ്, ഭാസ്‌കരന്‍ എ. കെ , ലസിത എ, ഭാഗീരഥി ടി.വി, സുധാലക്ഷ്മി ടി.കെ, ജിഷ കെ , പ്രീത പി, ജ്യോത്സനചന്ദ്രന്‍ കെ എന്നിവര്‍ അണിനിരക്കുന്നു.

 

error: Content is protected !!