കാഞ്ഞങ്ങാട്:എഴാംമെല് വയമ്പിലെ വിമുക്തഭടന് ഷണ്മുഖദാസിന്റെ
വീട്ടുമുറ്റത്ത് വിരുന്നെത്തി പച്ചത്തവള. മലബാര്‍ ഗ്ലൈഡിംഗ് തവള (റാക്കോഫോറസ് മലബാറിക്കസ്)എന്നയിനം തവളയാണ്. പശ്ചിമഘട്ടത്തിലെ മഴക്കാടുകളില്‍ കാണപ്പെടുന്ന, മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് വിരലുകള്‍ക്കിടയിലെ ചര്‍മ്മം ഉപയോഗിച്ച് പാരച്യൂട്ടുപോലെ തെന്നിനീങ്ങാന്‍ കഴിവുള്ള അപൂര്‍വയിനം തവളയാണ് മലബാര്‍ ഗ്ലൈഡിംഗ് ഫ്രോഗ്പച്ചിലപ്പാറാന് എന്നും വിളിക്കുന്ന ഇവ 1012 മീറ്റര്‍ വരെ ദൂരം വായുവില്‍ സഞ്ചരിക്കാറുണ്ട്.നല്ല തിളക്കമുള്ള പച്ചനിറം, ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന മഞ്ഞ വിരല്ച്ചര്മ്മങ്ങള്.
വിരലുകള്‍ക്കിടയിലുള്ള വലിയ ചര്‍മ്മം വിടര്‍ത്തി മരക്കൊമ്പുകളില്‍ സുഖമായി സഞ്ചരിക്കാനും ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.ഇണചേരുന്നതിനും പ്രജനനത്തിനു മാത്രമേ ഇവ താഴെയിറങ്ങാറുള്ളൂ.ഇന്ത്യയിലെ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഒരു അസാധാരണ വൃക്ഷത്തവളയാണിത്. മരങ്ങള്‍ക്കിടയില്‍ 9 മുതല്‍ 12 മീറ്റര്‍ വരെ ചാടാന്‍ കഴിയും. മഴക്കാലത്ത് പെണ് തവളകള്‍ ജലാശയങ്ങള്‍ക്ക് മുകളിലുള്ള ഇലകളില്‍ പതകള്‍ ഉപയോഗിച്ച് കൂടുകളുണ്ടാക്കുന്നു. ഇതിനുള്ളില്‍ മുട്ടകള്‍ ഇടുന്നു. ഈ മുട്ടകള്‍ ഈര്പ്പത്തിനുള്ളില് വളരുകയും, ഒരാഴ്ചയ്ക്ക് ശേഷം വെള്ളത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.തവളയുടെ തിളക്കമുള്ള പച്ചത്തൊലി ഇലകളുമായി സുഗമമായി ഇണങ്ങാന്‍ സഹായിക്കുന്നുഎകദേശം 10 സെന്റിമീറ്റര്‍ മാത്രമാണ് വളര്‍ച്ച.മുന്‍കാലുകളിലെ വിരലുകള്‍ക്കിടയിലെ ത്വക്കുകള്‍ക്ക് മഞ്ഞയും പിന്‍കാലുകളില്‍ ചുവപ്പും നിറമാണ്.
