ചികിത്സാ പിഴവ് പതിവാകുന്ന ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു

കാഞ്ഞങ്ങാട്: ചികിത്സാ പിഴവ് പതിവാകുന്ന ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ സംസ്ഥാ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു. ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേരളം നമ്പര്‍ വണ്‍ എന്ന് പി ആര്‍ പരസ്യം നടത്തുന്ന ഇടതു സര്‍ക്കാര്‍ ആരോഗ്യ മേഖലയെ വെന്റിലേറ്ററിലാക്കി. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ നിലവിലില്ല. ആവശ്യ മരുന്നുകള്‍ പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളെ നോക്കുകുത്തിയാക്കുന്നത് തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ശ്കതമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ‘ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ പറഞ്ഞു. ജില്ലാ ഭാരവാഹികളായ മാര്‍ട്ടിന്‍ ജോര്‍ജ്, രതീഷ് കാട്ട് മാടം, ജിബിന്‍ പയ്യനൂര്‍, രജിത രാജന്‍, നിയോജക മണ്ഡലം പ്രസിഡന്റ് മാരായ ഷിബിന്‍ ഉപ്പിലിക്കൈ,ഐ എസ് വസന്തന്‍ , ആബിദ് എടച്ചേരി, മണ്ഡലം പ്രസിഡന്റ് മാരായ എച്ച് ആര്‍ വിനീത് , അനൂപ് ഓര്‍ച്ച, അജിത്ത് പൂടംകല്ല്, രഞ്ചിത് എന്നിവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.

 

error: Content is protected !!