പരിയാരം : അനുമതിയില്ലാതെ ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ട് യുവാവ് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ലേബര്‍ റൂം അടിച്ച് തകര്‍ത്തു. സംഭവത്തില്‍ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ റാഷിദിനെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ലേബര്‍ റൂമിലെ നഴ്‌സിങ് ഓഫീസര്‍ കെ.വി. സനിലയുടെ പരാതിയിലാണ് കേസ്. ഇന്നലെ വൈകിട്ട് 7.30 മണിയോടെയാണ് സംഭവം. അനുമതിയില്ലാതെ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് റാഷിദ് നിര്‍ബന്ധം പിടിക്കുകയായിരുന്നു ആശുപത്രി അധികൃതര്‍ അതിന് തയ്യാറാവാത്തപ്പോള്‍ പ്രകോപിതനായാണ് റാഷിദ് അക്രമം നടത്തിയതെന്നാണ് പരാതി. ലേബര്‍ റൂമിലേക്ക് അതിക്രമിച്ച് കയറി ഡോറും ഫര്‍ണിച്ചറും മറ്റും അടിച്ച് തകര്‍ത്ത് ജീവനക്കാരെയും മറ്റും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലേബര്‍ റൂം അടിച്ച് തകര്‍ത്തുവെന്നാണ് കേസ്. ലേബര്‍ റൂമില്‍ അതിക്രമം നടത്തിയതില്‍ 15000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.
