പെരിയ: മനുഷ്യനെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയം കാലഹരണപ്പെട്ടതാണെന്നും നാടിന്റെ സ്വസ്ഥത തകര്‍ക്കുകയും പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്യുന്ന പകയുടെ രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണമെന്നും കര്‍ണാടക സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സിപിഎം ഭരണം നടത്തിയേടത്തെല്ലാം മനുഷ്യനോടുള്ള അഹിസഹിഷ്ണുത മൂലം നാട്ടില്‍ രക്തപ്പുഴ തീര്‍ത്തിട്ടുണ്ട് അക്കാരണത്താല്‍ തന്നെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നാട്ടില്‍ നിന്നും തുടച്ചു മാറ്റുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ഗീയ താല്‍പ്പര്യത്താല്‍ നാട്ടില്‍ അനൈക്യം ഉണ്ടാക്കുന്ന ബിജെപിയും രാഷ്ട്രീയത്തില്‍ മനുഷ്യനെ കൊലപ്പെടുത്തുന്ന സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നും മന്ത്രി പ്രസ്താവിച്ചു. ശരത് ലാല്‍ കൃപേഷ് ഏഴാമം രക്തസാക്ഷിത്വ ദിനാചരണതോട് അനുഭാധിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് നഗറില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരത് ലാല്‍ കൃപഷ് രക്തസാക്ഷികളുടെ പേരില്‍ കല്യോട്ട് നിര്‍മ്മിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണ ചിലവ് പൂര്‍ണമായും കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം പി അനുസ്മരണ പ്രഭാഷണം നടത്തി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഓ ജെ ജനീഷ് മുഖ്യാതിഥിയായി സംസാരിച്ചു . ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന് സ്വാഗതം പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ നീലകണ്ഠന്, ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഏ ഗോവിന്ദന് നായര്‍, കോണ്‍ഗ്രസ് നേതാക്കളായ ടി എം സഹിദ്, ബാലകൃഷ്ണന് പെരിയ,കരിമ്പില്‍ കൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്,മീനാക്ഷി ബാലകൃഷ്ണന് അഡ്വ കെ കെ രാജേന്ദ്രന്, പിജി ദേവ് ബി പി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു, പിവി സുരേഷ്, രാജന് പെരിയ, ധന്യാ സുരേഷ്, കെ പി പ്രകാശന്, എം കുഞ്ഞമ്പു നമ്പ്യാര്‍, സോമശേഖര ഷെനി, പി കുഞ്ഞികണ്ണന്‍, ബലരാമന് നമ്പ്യാര്‍, ലക്ഷമണ പ്രഭു, ഡീഎംകെ മുഹമ്മദ്, തോമസ് മാത്യു, കെ വാരിജക്ഷന്,രാജു കട്ടക്കയം, സി വി ഭാവനന്‍, കെ വി ഭക്തവത്സലന്, ഉമേഷന് ബെളൂര്‍, കെ വി വിജയന്, മധുസൂദനന് ബാലൂര്‍, മടിയന്‍ ഉണ്ണികൃഷ്ണന്, ടി ഗോപിനതന് നായര്‍, കാര്ത്തികേയന് പെരിയ,മിനി ചന്ദ്രന്, എ വാസുദേവന്‍,ജവാദ് പുത്തൂര്‍, ദിവാകരന് കരിച്ചേരി, പി രാമചന്ദ്രന്, അഡ്വക്കേറ്റ് എം കെ ബാബുരാജ്, രാജന് അരിക്കര, ഇരിയ ഗോപാലന് എന്നിവര്‍ സംബന്ധിച്ചു.
