കാസര്‍കോട്: ഓള് കേരള റീട്ടയില്‍ റേഷന്‍ ഡീലേര്‍സ് അസോസിയേഷന് സംഘടനയിലെ റേഷന്‍ വ്യാപാരികള്‍ക്ക് വേണ്ടി ആരംഭിച്ച, കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ സംഘടന നല്ക്കുന്ന മരണാനന്തര കുടുംബ സഹായ ഫണ്ട്, 5ലക്ഷം രൂപ കാസര്‍കോട് താലൂക്കിലെ മരണപ്പെട്ട രഘുനന്ദന്റെ കുടുംബത്തിന്, കാസര്‍കോട്, എ കെ ആര് ആര് ഡി എ ഭവനില്‍ സംഘടിപ്പിച്ച കാരുണ്യ സ്പര്‍ശം ‘ സാന്ത്വനം 26, പരിപാടിയില്‍ വിതരണം ചെയ്തു. സംഘടന സംസ്ഥാനപ്രസിഡന്റ്അഡ്വ: ജോണി നെല്ലൂര്‍ ചെക്ക് കൈമാറി. റേഷന്‍ വ്യാപാരി കുടുംബത്തോടുള്ള, സംഘടനയുടെ ചേര്‍ത്ത് നില്‍പ്പാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മെഡി സിപ്പ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ സര്‍വീസ് പെന്ഷന് തുടങ്ങിയ ആനുകൂല്യം ജനാധിപത്യ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതിയായ പൊതുവിതര മേഖലയില്‍ സുതാര്യ പ്രവര്‍ത്തനം നടത്തുന്ന റേഷന്‍ വ്യാപാരികളുടെ തുഛമായ മാസ വേതനത്തില്‍ നിന്ന് വര്‍ഷത്തില്‍ 1200 രൂപ അംശാദായം ബലമായി കട്ട് ചെയ്ത്, റേഷന്‍ വ്യാപാരിക്കോ കുടുംബത്തിനൊ ഒരു ആനുകൂല്യവും നല്‍കാതെ കൊടിയ കൊള്ള നടത്തുകയാണ് ക്ഷേമനിധിയുടെ പേരില്‍ കോവി ഡ് കാലത്ത് 65 റേഷന്‍ വ്യാപാരികളാണ് കേരളം അടഞ്ഞ് കിടക്കുമ്പോള്‍ ഭക്ഷ്യധാന്യവിതരണത്തിനായി റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കോവി ഡ് പിടിപ്പെട്ട് മരണപ്പെട്ടത്.65 വ്യാപാരികളുടെ കുടുംബത്തിന് ഒരു രൂപ പോലും സര്‍ക്കാര്‍ സഹായമായി അനുവദിച്ചില്ല.ഈ കുടുംബങ്ങളുടെ ദുരനുഭവം, എ കെ ആര് ആര് ഡി എ എന്ന കേരളത്തിലെ പ്രബലമായ റേഷന്‍ സംഘടന സര്‍ക്കാരില്ലാത്ത റേഷന്‍ വ്യാപാരി കുടുംബത്തിന് ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടപ്പിലാക്കി പദ്ധതി രൂപകരിച്ച 2026 ജനുവരിയിലെ, രണ്ടാം വാരം തൊട്ട് തന്നെ മരണപ്പെട്ട കാസര്‍കോട് താലൂക്കിലെ രഘുനന്ദന്റെയും, ഒറ്റപ്പാലം താലൂക്കിലെ വിനീഷ് കുമാറിന്റെ കുടുംബത്തിനും കാരുണ്യ സ്പര്‍ശം പദ്ധതിയുടെ 5 ലക്ഷം രൂപ കാസര്‍കോട്ടും, പാലക്കാടുമായി സംഘടിപ്പിച്ച ചടങ്ങില്‍ സംഘടനയുടെ സംസ്ഥാ പ്രസിഡന്റ് വിതരണം ചെയ്തത്.
ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു, താലൂക്ക് സപ്ലെ ഓഫീസര്‍, കൃഷണനായക്, സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറര്‍ എന്‍. മുഹമ്മദാലി, വര്‍ക്കിംഗ് പ്രസിഡന്റ് മോഹനന് പിള്ള, ഉണ്ണികൃഷ്ണ പിള്ള, പി.കെ അബൂള്‍ റഹിമാന്‍, നടരാജന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് കുമാര്‍ ഇടവേലി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജന: സെക്രട്ടറി, കെ.ശശിധരന്, തൃക്കരിപ്പൂര്‍ സ്വാഗതവും, ട്രഷറര്‍ ലോഹിതാക്ഷന് നായര്‍ നന്ദിയും പറഞ്ഞു.
