മാധ്യമ അവാര്‍ഡ് വിതരണവും കലാകാരന്‍മാര്‍ക്കുള്ള അനുമോദനവും: ജനയുഗം കലാസന്ധ്യ സമാപിച്ചു

കരിന്തളം:കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ വര്‍ഷങ്ങളായി കലാസാംസ്‌ക്കാരിക സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാട്ടിപ്പൊയില്‍ പള്ളം ജനയുഗം കലാ സാംസ്‌ക്കാരിക സമിതി ‘കരിന്തളത്തിന്റെ കണ്ണാടി’ പത്ര, ദൃശ്യ മാധ്യമ അവാര്‍ഡ് ദാനവും വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കുള്ള അനുമോദവും ,ആദരവും സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി
3 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌റ് നടന്നു. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും ആദരിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി കെ കെ സോയ നിര്‍വഹിച്ചു. ജനയുഗം കലാ സാംസ്‌കാരിക സമിതി പ്രസിഡന്റ് മേരി ജോര്‍ജ് അധ്യക്ഷത വഹിച്ചു. നാടന്‍ പാട്ട് കലാകാരി ചിരുതമ്മ ,സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.കുഞ്ഞികൃഷ്ണന്‍എന്നിവരെ ആദരിച്ചു. കലാകാരന്മാര്‍ക്കുള്ള അനുമോദനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ദീപ നിര്‍വഹിച്ചു. സതീശന്‍ കാളിയാനം (എഴുത്തുകാരന്‍ ടെലിഫിലിം സംവിധായകന്‍),
ലിജീഷ് ഫ്രെയിം മേക്കര്‍ (ക്യാമറാമാന്‍), റിജിന പ്രമോദ് & ടീം (നൃത്തം)എന്നിവരാണ്  അനുമോദനം ഏറ്റുവാങ്ങിയത്.
കരിന്തളത്തിന്റെ കണ്ണാടി പത്ര, ദൃശ്യമാധ്യമ അവാര്‍ഡ് ജന്മദേശം ലേഖകന്‍ വാസു കരിന്തളം, സിനെറ്റ് പ്രതിനിധി ബാബു എന്നിവര്‍ക്ക് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍ വിതരണം ചെയ്തു.പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി സജിത്ത് കുമാര്‍ ,പഞ്ചായത്ത് അംഗങ്ങളായ പി പ്രകാശന്‍,കെ ബേബി സുമതി,പി ലത,സാംസ്‌കാരിക സമിതി ഭാരവാഹികളായ കെ രാജന്‍,പി മനോജ് എന്നിവര്‍ സംസാരിച്ചു.സാംസ്‌കാരിക സമിതി സെക്രട്ടറി എന്‍ പുഷ്പരാജന്‍ സ്വാഗതവും വി ആര്‍ സന്തോഷ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഹൊറര്‍റൊമാന്റിക് ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ഭൂതാലയം പ്രദര്‍ശനവും,വിവിധ കലാപരിപാടികളും, കരോക്കെ ഗാനമേളയും അരങ്ങേറി.

 

error: Content is protected !!