പനക്കുല്‍ തറവാട് മൂവാണ്ട് കളിയാട്ട ഉത്സവം തുടങ്ങി ; അനുമോദനവും,കലാപരിപാടികളും നടന്നു

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ പ്രധാന തറവാടുകളില്‍ ഒന്നായ മടിക്കൈ കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവം തുടങ്ങി. ആദ്യ ദിവസം വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം, അനുമോദന സദസ്സ്, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. ഉത്സവത്തിന്റെ ഭാഗമായി നടന്ന അനുമോദന സദസ്സ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുജാത വിശിഷ്ടാതിഥിയായി. ചടങ്ങില്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് പൂരക്കളി കലാകാരന്‍ പനക്കൂല്‍ കൃഷ്ണന്‍ മോനച്ച, കുരുത്തോലയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പി അമ്പു പണ്ടാരത്തില്‍,ഡോക്യുമെന്ററി ഫിലിം അവാര്‍ഡ് ജേതാവ് സുജിത്ത് ബങ്കളം , ഡോ.രാഖാല്‍ എന്നിവരെയും ജനപ്രതിനിധികളെയും തറവാട് ഭാരവാഹികള്‍ ഉപഹാരം നല്‍കി ആദരിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരി മ്പില്‍ ഭാസ്‌കരന്‍, കെ ബി ബിന്ദു,കക്കാട്ട് പുതിയ വീട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം സെക്രട്ടറി ടി രാജന്‍,അട്ടക്കാട്ട് ഭഗവതി ക്ഷേത്രം സെക്രട്ടറി എ വിനോദ്, കാനത്തില്‍ തറവാട് സെക്രട്ടറി അശ്വിന്‍,കക്കാട്ട് മഹാവിഷ്ണു ക്ഷേത്രം സേവാസമിതി സെക്രട്ടറി എം ബാലന്‍ കരിച്ചേരി , പനക്കല്‍ തറവാട് സെക്രട്ടറി പി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി രാഘവന്‍ മാവുങ്കാല്‍ സ്വാഗതവും കണ്‍വീനര്‍ പി ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദാമോദരന്‍ മോനാച്ചസംഘവും ചേര്‍ന്ന് കൃഷ്ണ കുചേല പുന: സമാഗമം ദൃശ്യാവിഷ്‌കാരവും, നാദക്കോട്ട് ഭഗവതി ക്ഷേത്രം വനിതാ പൂരക്കളി സംഘത്തിന്റെ വനിതാ പൂരക്കളി എന്നിവ അരങ്ങേറി. രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എരിഞ്ഞിക്കാല്‍ ഭഗവതി,പരിവാര തെയ്യങ്ങളും അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. തുടര്‍ന്ന് ഏറെ ആകര്‍ഷകമായ താലപ്പൊലിയും കലശവും കൂടിയ എഴുന്നള്ളത്ത് നടക്കും.

 

error: Content is protected !!