കാഞ്ഞങ്ങാട്:ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദമില്ലെന്നും അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ലക്ഷ്യമിടുന്നത് ധ്രുവീകരണ രാഷ്ടീയമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബ് റഹിമാന്‍.
വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളും അടിസ്ഥാനമാക്കി നന്‍മയ്ക്കും നാടിന്റെ പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ഏരിയ സമിതി ബിഗ്ഗ് മാളില്‍ സംഘടിപ്പിച്ച ഇസ്ലാമിക സംഗമത്തില്‍ അമീര്‍ പറഞ്ഞു.
മതരാഷ്ട്രവാദം ജമാഅത്ത് ഇസ്ലാമിക്ക് ഇല്ലെന്ന് പല തവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ആട്ടിനെ പട്ടിയാക്കുന്ന ദുഷ്പ്രചാരണങ്ങളിലൂടെ പൊതു സമൂഹത്തില്‍ ഇസ്ലാമോ ഹോബിയ സൃഷ്ടിക്കുകയാണ് ചിലര്‍ ചെയ്യുന്നത്.ഒരു ജനതയെ അപരവല്‍ക്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണ്,ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കാന്‍ അമീര്‍ അഭ്യര്‍ത്ഥിച്ചു. സദസില്‍ നിന്നും ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വ്യക്ത്തമായ വിശദീകരണമാണ് മുജീബ് റഹ്മാന്‍ നല്‍കിയത്.
ജില്ല പ്രസിഡണ്ട് പി.എസ്.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ടി.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും മൊയ്തു ഇരിയ നന്ദിയും പറഞ്ഞു. അഡ്വ:എന്‍.എ.ഖാലീദ്,എ.ഹമീദ് ഹാജി,സി.മുഹമ്മദ് കുഞ്ഞി,ബി.എം.മുഹമ്മദ് കുഞ്ഞി,ടി.മുഹമ്മദ് അസ്ലാം,സുറൂര്‍ മൊയ്തു ഹാജി,അഹമ്മദ് ബെസ്റ്റോ,പി.കെ.അബ്ദുല്ല കുഞ്ഞി,ഹമീദ് ചേരക്കാടത്ത്,അഹമ്മദ് കിര്‍മാണി,ഖയ്യും പൂക്കുഞ്ഞ്,ഇസ്മായില്‍, ഷൗക്കത്ത് തുടങ്ങിയവര്‍ ചര്‍ച്ചെയില്‍ പങ്കെടുത്ത് സംസാരിച്ചു.
