തുളൂര്‍വനത്ത് ഭഗവതീക്ഷേത്ര കളിയാട്ടത്തിന് ഇന്ന് തുടക്കം

രാജപുരം: പാണത്തൂര്‍ കിഴക്കു ലോം മഞ്ഞടുക്കം കോവിലകം തുളൂര്‍വനത്ത് ഭഗവതീക്ഷേത്ര കളിയാട്ടം ഇന്നു മുതല്‍ 23 വരെ നട ക്കും. ശിവരാത്രി ദിനത്തില്‍ അര്‍ധരാത്രി ക്ഷേത്രത്തില്‍ തെക്കേന്‍ വാതില്‍ തുറന്നു. ഇന്ന് പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്ന് ദീപവും തിരിയും മെയ്യാഭര ണങ്ങളും മഞ്ഞടുക്കം കോവില കത്തേയ്ക്ക് എഴുന്നള്ളിക്കുന്ന തോടെ കളിയാട്ടത്തിന് തുടക്കമാകും. രാത്രി അടര്‍ ഭുതം തുടര്‍ന്ന് പുലര്‍ച്ചെ നാഗക്കാവില്‍ നാഗരാജാവ് നാഗകന്യക തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ ദേവരാജാവ് ദേവകന്യക തെയ്യങ്ങള്‍ കെട്ടി യാടും. 17ന് സന്ധ്യയ്ക്ക് വേടനും കരിവേടനും. 18ന് സന്ധ്യയ്ക്ക് ഇരു ദൈവങ്ങളും പുറാട്ടും, മാഞ്ഞാലമ്മ ദേവിയും നാട്ടുകാരുടെ കലശ വും, ഒളിമകളും കിളിമകളും നാട്ടു കാരുടെ കലശവും, തുടര്‍ന്ന് മഞ്ചേരി മുത്തപ്പന്‍ തെയ്യം. 19ന് വൈകിട്ട് പൂക്കാര്‍ ക്ഷേത്രത്തില്‍ എത്തുന്നു. തുടര്‍ന്ന് മുന്നായരീശ്വരന്റെ വെള്ളാട്ടം, രാത്രി കരി ന്ത്രായര്‍, പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം. 20ന് രാവിലെ മുന്നാ യരീശ്വരന്റെ തിറ, കരിന്ത്രായര്‍,
പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ തിറകള്‍, വൈകിട്ട് വിവിധ തെയ്യങ്ങള്‍. 21ന് രാവിലെ മുന്നായരീശ്വരന്‍ തിറ, തുടര്‍ന്ന് വിവിധ തെയ്യങ്ങള്‍, വൈകിട്ട് മുന്നായരീശ്വരന്‍ വെള്ളാട്ടം, രാത്രി വിവിധ തെയ്യങ്ങള്‍.
22 ന് രാവിലെ 9.30ന് മുന്നായരീശ്വരന്‍ പുറപ്പാട്, 4ന് മുന്നാരി ശ്വരന്‍ മുടിയെടുക്കുന്നു. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍. 23ന് തുളുര്‍വനത്ത് ഭഗവതി അമ്മയും ക്ഷേത്രപാലകനീശ്വരനും ആചാരക്കാരുടെ കലശവും. വൈകിട്ട് 3.30ന് മുടിയെടുക്കുന്നു. 24ന് കലശാട്ട്.

 

error: Content is protected !!