ശരത് ലാല്‍ കൃപേഷ് ഓര്‍മ്മകള്‍ പുതുക്കി മണല്‍ ശില്‍പ്പങ്ങള്‍ക്ക് മുന്നില്‍ മണ്‍ചിരാത് തെളിയിച്ച് ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റി

കാഞ്ഞങ്ങാട് : തിരമാലകളോട് കിന്നാരം പറഞ്ഞ് മന്ദമാരുതന്റെ തലോടലേറ്റ് മരക്കാപ്പ് കടപ്പുറത്ത് പുഞ്ചിരി തൂകി നിന്ന കൃപേഷ് ശരത് ലാലിന്റെ മണല്‍ ശില്‍പ്പങ്ങള്‍ കൂടി നിന്നവരില്‍ ഓര്‍മ്മകളുടെ വേലിയേറ്റമുണ്ടാക്കി. ശില്‍പ്പി ദേവദാസും സംഘവും ഒരുക്കിയ ജീവസുറ്റ കൃപേഷ് ശരത് ലാല്‍ ശില്‍പ്പങ്ങള്‍ മുന്നില്‍ ഏഴ് മണ്‍ചിരാതുകളില്‍ അഗ്‌നി ജ്വാല പകര്‍ന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ അഭിലാഷ് കാമലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി സെക്രട്ടറി പി വി സുരേഷ്, സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജേഷ് പള്ളിക്കര, മുന്‍ നഗരസഭാ ചെയര്‍മാന്‍ വി ഗോപി, വാര്‍ഡ് കൗണ്‍സിലര്‍ സുമതി ടീച്ചര്‍, ജില്ലാ ഭാരവാഹികളായ ധനേഷ് ടി പി , രജിത രാജന്‍, മനോജ് ഉപ്പിലിക്കൈ , കുട്ടിക്കൂട്ടം ജില്ലാ പ്രസിഡണ്ട് മയൂഖ ഭാസ്‌ക്കരന്‍, അഭിജിത്ത് കല്യോട്ട്, സാനിയ കെ, പി വി എസ് ഭാഗ്യലക്ഷ്മി, കെ കെ ബാബു, ജിബിന്‍ പയ്യന്നൂര്‍, ശരത് മരക്കാപ്പ്, ഷിഹാബ് കാര്‍ഗില്‍ , സുധീന്ദ്രന്‍ ബി, എം എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജിബിന്‍ ജെയിംസ് സ്വാഗതവും ശ്രീജിത്ത് കോടോത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!