ചെമ്പ്രകാനം ടെറാക്കോട്ട ഗ്രാമീണ വിഷ്വല്‍ ആര്‍ട്ട് വിപണന കേന്ദ്രം തുറന്നു പണമുണ്ടായാല്‍ മാത്രം പാട്ടുകാരനാവില്ല: പി.എസ് വിദ്യാധരന്‍ മാസ്റ്റര്‍

ചെറുവത്തൂര്‍: കൈയില്‍ ഒരുപാട് പണമുണ്ടായാല്‍ മാത്രം പാട്ടുകാരന്‍ ആകാനൊക്കില്ലെന്ന് സിനിമാ സംഗീത സംവിധായകനും ഗായകനുമായ പി.എസ്. വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.പാട്ടുകാരനുംസംഗീതഞ്ജനുമാകാന്‍ ജന്മസിദ്ധമായ കഴിവുകള്‍ പ്രധാനമാണ്. അദ്ദേഹം പറഞ്ഞു. സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ രൂപം കൊണ്ട ടെറാക്കോട്ട ഗ്രാമീണ വിഷ്വല്‍ ആര്‍ട്‌സ് വിപണന കേന്ദ്രം
ചെമ്പ്രകാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാധരന്‍ മാസ്റ്റര്‍. പുതിയ കാലത്ത് സത്യസന്ധതയും സ്‌നേഹവും ദയവും വിനയവുമുള്ള നല്ല മനുഷ്യരായി വളരാന്‍ കുട്ടികളെ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. ജാതിയും മതവും രാഷ്ട്രീയവും അല്ല നല്ല മനുഷ്യരുടെ അടയാളം. സ്വന്തം പ്രയ്തനം കൊണ്ട് വളരാന്‍ കഴിഞ്ഞാല്‍ അവിടെ നന്മയുണ്ടാകും. ഒട്ടേറെ കഴിവുള്ള കലാകാരന്‍ രവീന്ദന് ഈ നാട് നല്‍കിയ അംഗീകാരം കുറഞ്ഞുപോയി. ഇദ്ദേഹത്തിന്റെ ശില്പങ്ങള്‍ കേരളം അറിയണം.അതിനായി നമ്മള്‍ കൂട്ടായി പരിശ്രമിക്കണം. രവീന്ദ്രന്റെ ശില്പചാതുര്യം ഞാന്‍ നേരിട്ട് മനസിലാക്കിയതാണെന്നും വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.
ചെമ്പ്രകാനം ചിത്ര ശില്‍പകല അക്കാദമി അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട് അധ്യക്ഷത വഹിച്ചു. ലളിതകല അക്കാദമി മുന്‍ അംഗം കാരക്ക മണ്ഡപം വിജയകുമാര്‍ തിരുവനന്തപുരം മുഖ്യാതിഥിയായി. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍,പരിയാരം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ സുധാകരന്‍, തലശേരി അതിരൂപത വികാരി ജനറല്‍ ഫാദര്‍ മാത്യു ഇളംതുരുത്തിപ്പടവില്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റുമാരായ പി. ഷാജി പരിയാരം, എന്‍ രാജീവന്‍ ചെറുവത്തൂര്‍,ഭാര്‍ഗവി ഗോപാലന്‍ ചീമേനി, പ്രസ് ഫോറം സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, കൊറോ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.രതീഷ്,പ്രാപ്പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.സുരേഷ്, എം പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രം പ്രസിഡന്റ് ആര്‍ട്ടിസ്റ്റ് രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ സ്വാഗതവും സെക്രട്ടറി പി. ആദര്‍ശ് നന്ദിയും പറഞ്ഞു.

 

error: Content is protected !!