കല കച്ചവടമാകുന്നതിന്റെ ആകുലതകള്‍ കാണികളുമായി പങ്കുവച്ച് മാഹേന്ദ്രം

കാഞ്ഞങ്ങാട് : കല കച്ചവടമാകുന്നതിന്റെ ആകുലതകള്‍ കാണികളുമായി പങ്കു വച്ച് മാഹേന്ദ്രം നാടകം അരങ്ങേറി.
ഇ.വി.ഹരിദാസ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകം തിയറ്റര്‍ ബാവുള്‍ ആണ് അരങ്ങിലെത്തിച്ചത്. നാടക പ്രവര്‍ത്തകരായ ചന്ദ്രന്‍ കരുവാക്കോട്, ഗോവിന്ദ് രാജ് വെള്ളിക്കോത്ത് എന്നിവരാണ് അഭിനയിച്ചത്. കെ.വി.അര്‍ജുന്‍ സംഗീതവും ദീപ നിയന്ത്രണവും നിര്‍വഹിച്ചു. ബാലി സുഗ്രീവ യുദ്ധത്തില്‍ ബാലി വധിക്കപ്പെടുന്നതിന് കാരണമായ രാമന്റെ ഒളിയമ്പാണ് മാഹേന്ദ്രാസ്ത്രം. രാമായണത്തിലെ ഈ കഥാപരിസരത്ത് നിന്നുകൊണ്ട് രണ്ട് പ്രിയ കൂട്ടുകാര്‍ക്കിടയിലെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുകയാണ് ഈ നാടകം. പ്രണയം, ജീവിതം, നാടകം എന്നിവയെല്ലാം മാറി മാറി വരും വിധമാണ് നാടകമൊരുക്കിയത്. കല സത്യസന്ധമാകുമ്പോള്‍ അത് തങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭരണകൂടം എത്രത്തോളം ഭയക്കുന്നുവെന്നതിലേക്കും 65 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ നാടകം വിരല്‍ ചൂണ്ടുന്നു. കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ജിയുപി സ്‌കൂളിലാണ് നിറഞ്ഞ സദസില്‍ നാടകം അരങ്ങേറിയത്.
.

 

error: Content is protected !!