നടുവട്ടം വയല്‍ അഖില്‍ രാജ് സ്മാരക ഗ്രന്ഥാലയത്തിന് അക്ഷര വെളിച്ചമായി ശാലിനി ടീച്ചര്‍

മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപികയും ഈയിടെയായി രണ്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അതിയാമ്പൂര്‍ സ്വദേശിനിയുമായ ശാലിനി വിനോദ് താന്‍ എഴുതിയ രണ്ട് പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറായി ആറാം പതിപ്പിലെത്തി നില്‍ക്കുന്ന പ്രണയ കാവല്‍, രണ്ടാം പതിപ്പിലെത്തിയ സ്‌നേഹോപനിഷത്ത് എന്നീ പുസ്തകങ്ങള്‍ക്കൊപ്പം 200 പുസ്തകങ്ങളും അത് സൂക്ഷിക്കുന്നതിനാവശ്യമായ അലമാരയും തന്റെ മുത്തശ്ശനും റിട്ടേഡ് അധ്യാപകനുമായ പരേതനായ തളാപ്പന്‍ നാരായണന്‍ മാസ്റ്ററുടേയും പരേതയായ തന്റെ അമ്മ വി.രമണിയുടെയും സ്മരണയ്ക്കായി നടുവട്ടം വയല്‍ അഖില്‍ രാജ് വായനശാല& ഗ്രന്ഥാലയത്തിന് നല്‍കി ഒരു കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അകാലത്തില്‍ മരിച്ച ഓട്ടോ തൊഴിലാളിയായ രാജന്റെ ചിരകാല അഭിലാഷമായിരുന്നു അകാലത്തില്‍ പൊലിഞ്ഞ മകന്‍ അഖില്‍ രാജിന്റെ പേരില്‍ ഒരു ഗ്രന്ഥശാല സ്ഥാപിക്കുക എന്നുള്ളത്. ഈ 200 ഓളം ബുക്കുകള്‍ ലഭിച്ചതോടെ ലൈബ്രറി എന്ന സ്വപ്നം സാര്‍ത്ഥകമാക്കി അഖിലിന്റെ കുടുംബവും ഒരുഗ്രാമവും. ശാലിനി എഴുതിയ രണ്ട് പുസ്തകങ്ങള്‍ ഉള്‍പ്പെടെ 200 ഓളം പുസ്തകങ്ങളും അത് സൂക്ഷിക്കാനുള്ള അലമാരയും പ്രസിഡന്റ് എം ബാലന്‍മാസ്റ്റര്‍,സെക്രട്ടറി വി നാരായണന്‍ നായര്‍വിഷ്ണുമംഗലം എന്നിവര്‍ക്ക് കൈമാറിയപ്പോള്‍ ചടങ്ങിനെത്തിയ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും, കുട്ടികള്‍ക്കും പുതിയൊരനുഭവമായി ചടങ്ങ് മാറി. വി ബാലന്‍ , കെ നിധിന്‍ കുമാര്‍ ,ലൈബ്രേറിയന്‍ അനിത ബാബു, ശാലിനി വിനോദ് , വിനോദ് പുറവങ്കര, ടി ബാലകൃഷ്ണന്‍ നായര്‍, വേണു വിഷ്ണുമംഗലം, വിരാഘവന്‍ നായര്‍, വി ഗംഗാധരന്‍, ബാബുരാജ് പുറവങ്കര, ബാലന്‍ വിഷ്ണുമംഗലം, നിഥിന്‍, ഗീത, സൗമ്യ,ദിവ്യ,അഞ്ജന ,സുനിത രാജന്‍, സരോജ, രാധ, നളിനി തുടങ്ങിയ ബന്ധുക്കളും, നാട്ടുകാരും കുട്ടികളായ നവനിത്, നിവേദ്, യദു,എന്നിവരും പുസ്തക നിധികൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!