കാഞ്ഞങ്ങാട്: കൊറിയോഗ്രാഫര്‍ അസിസ്റ്റന്റായി വന്ന് പയ്യന്നൂര്‍ കോ
ളേജിന്റെ ഹീറോയായ ഘനശ്യാം ഇത്തവണത്തെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെകൊറിയോഗ്രാഫര്‍ സാബു ജോര്‍ജിന്റെ കൂടെ അസിസ്റ്റന്റായി കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ കോളേജില്‍ എത്തിയ ഘനശ്യാം നൃത്തങ്ങള്‍ക്ക് പയ്യന്നൂര്‍ കോളേജില്‍ നല്‍കിവരുന്ന പ്രോത്സാഹനം മനസ്സിലാക്കി ഇതേ കോളേജില്‍ ഡിഗ്രി ക്ക് പ്രവേശനം നേടുകയായിരുന്നു.
ഘനശ്യാം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുത്ത അഞ്ച് ഇനങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ഒന്നാം സ്ഥാനവും രണ്ട് ഇനങ്ങളില്‍ രണ്ടാം സ്ഥാനവും നേടി പയ്യന്നൂര്‍ കോളേജിന്റെ പുതിയ താരോദയമാ യി മാറിയത്. കേരളം നടനം, ഭരതനാട്യം സംഘം നൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനവും കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. പന്ത്രണ്ട് അംഗനമാര്‍ക്കൊപ്പം കേരളനടനമാടിയ ഏക ആണ്‍കുട്ടി ഘനശ്യാമായിരുന്നു. കോഴിക്കോട്ട് നടന്ന സംസ്ഥാന നാടോടി നൃത്ത മത്സരത്തില്‍ പതിനാലാം വയസ്സില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2023 ല്‍ മലയാള പുരസ്‌കാരസമിതിയുടെയും 2024 കലാ ഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മറ്റിയും മികച്ച നര്‍ത്തകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. പയ്യന്നൂര്‍ കോളജിലെ സുവോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി യായ ഘനശ്യാം. നാല് വയസ് മുതല്‍ ശാസ്ത്രീയ നൃത്തം പഠിക്കുന്നുണ്ട്. കേരളനടനത്തില്‍ തൃശ്ശൂരിലെ ജോയിേ കൃഷ്ണനും ഭരതനാട്യം സൂരജ് നായര്‍ എറണാകുളവും ഗ്രൂപ്പ് ഡാന്‍സും കേരള നടനവും സാബു ജോര്‍ജിന്റെ കീഴിലുമാണ് അഭ്യസിക്കുന്നത്. കോഴിക്കോട് ബേപൂരിലെ അക്കൗണ്ടന്റായ പി.ഷാജി, പി.ടി.അഖില ദമ്പതികളുടെ മകളാണ്.
