കാഞ്ഞങ്ങാട്: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിന്റെ ആസ്ഥാന സോപാന സംഗീതജ്ഞന് കലാ ചാര്യ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ മാസ്റ്ററുടെ പേരക്കുട്ടി രേവതിക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സംഗീത ഇനങ്ങളില്‍ മിന്നും വിജയം. കഥകളി സംഗീതം, ലളിത ഗാനം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങള്‍ ഒന്നാം സ്ഥാനവും, സംഘഗാനത്തില്‍ രണ്ടാം സ്ഥാനവും അഷ്ടപതിയില്‍ എ ഗ്രേഡും നേടിയാണ് രേവതി.എസ്, തന്റെ ആദ്യ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ തന്നെ സാന്നിധ്യം അറിയിച്ചത്. ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഒന്നാം വര്‍ഷ ബിഎ മ്യൂസിക് വിദ്യാര്‍ത്ഥിനിയാണ്. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലും സംഗീത ഇനങ്ങളില്‍ ജില്ലാ സംസ്ഥാന തലത്തില്‍ തിളക്ക മാര്‍ന്ന വിജയം കൈവരിച്ചിട്ടുണ്ട്.
നിരവധി സംഗീത ആല്‍ബങ്ങ ളിലും പരസ്യചിത്രങ്ങളിലും പാടിയിട്ടുള്ള രേവതി, ഒരുജാതി പിള്ളേരിഷ്ടാ, 1098 തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ ഗാനം ആലപിച്ചിട്ടുണ്ട് . കൃ ഷ്ണമണി മാസ്റ്ററില്‍നിന്നും സംഗീതത്തിന്റെ ആദ്യ പാഠ ങ്ങള് പഠിച്ച രേവതി, കാഞ്ഞ
ങ്ങാട് ദുര്‍ഗാ ഹയര്‍ സെ ക്കന്‍ഡറി സ്കൂള്‍ സംഗീതാ ധ്യാപകനായ ഹരിമുരളി ഉ ണ്ണികൃഷ്ണന്റെ കീഴില്‍ കഴി ഞ്ഞ ഏഴ് വര്‍ഷമായി സംഗീ തം അഭ്യസിച്ചുവരുന്നു. കലാ നിലയം ഹരി മാഷിന്റെ ശി ക്ഷണത്തില്‍ കഥകളി സംഗീ തം അഭ്യസിക്കുന്നു. തൃപ്പൂണി ത്തുറ വി ഗോപീകൃഷ്ണന് കീഴില്‍ കര്‍ണ്ണാടക സംഗീത ത്തില്‍ ഉപരിപഠനം നടത്തു ന്നു. കണ്ണൂര്‍ ചേലേരിയിലെ വിനോദ് കുമാര്‍, അമ്മ എസ് ഷീജ ദമ്പതികളുടെ മകളാണ്.
