കാഞ്ഞങ്ങാട്: ഉദിനൂരിലെ ശ്രീജ ടീച്ചര്‍ കണ്ടെത്തിയ നാദിയ മുറാത്ത് എന്ന കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനത്തോടെ നെഞ്ചില്‍ നിന്നും ഇ റക്കി വെച്ച് കെ ഉണ്ണിമായ കോളേജിന്റെ പടിയിറങ്ങുന്നു. തീ വ്രവാദികളുടെ തടവറയിലകപ്പെട്ട ഇറാക്കി പെണ്‍കുട്ടിയുടെ കഥയാണ് നാദിയ മുറാത്ത്. പത്താം ക്ലാസ് മുതല്‍ ക ഥാപ്രസംഗത്തില്‍ ഉണ്ണിമായ അവതരിപ്പിച്ചു വരുന്നത് ഈ കഥയാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതേ കഥയ്ക്ക് ഒ ന്നാം സ്ഥാനം ലഭിച്ചിരുന്നു. ഡിഗ്രിക്കും പിജിക്കും പഠിക്കുമ്പോഴും രണ്ടുതവണ ഇതേ കഥ കലോത്സവത്തില്‍ അവതരിപ്പിച്ചെങ്കിലും രണ്ടാം സ്ഥാ
നമായിരുന്നു. കോളേജ് ജീവി തത്തിലെ അവസാന വര്‍ഷമായിരുന്നു ഇത്തവണ. കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ ഇന്നലെയായിരുന്നു പെണ്‍കുട്ടികളുടെ കഥാ പ്രസംഗം. മത്സരം ഫലം വ ന്നപ്പോള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനമായിരുന്നു ഉണ്ണിമായക്ക് ലഭിച്ചത്.ജോയി പിലാത്തറയാണ് ക ഥാപ്രസംഗം പരിശീലിപ്പിച്ചത്. അങ്ങാടിക്കടവ് ഡോണ്‍ ബോ സ്‌കോ കോളേജിലെ അവസാന വര്‍ഷ എംഎ ജേണലിസം വിദ്യാര്‍ത്ഥിനിയാണ്.
പൊയിനാച്ചി ബാര സ്വദേശിയായ സഹകരണ ബാങ്ക് ജീ വനക്കാരന്‍ കുഞ്ഞിരാമന്റെയും രോഹിണിയുടെയും മകളാണ്.
